Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനപ്പെട്ട 10 മാവോയിസ്റ്റ് ആക്രമണങ്ങള്‍

ദില്ലി: മാവോയിസ്റ്റ്ആക്രമണങ്ങള്‍ ഇന്ത്യയില്‍ ശക്തമായിക്കൊണ്ടിരിയ്ക്കുന്ന ഈ കാലയളവില്‍ , 2005 മുതല്‍ നടന്ന പ്രധാനപ്പെട്ട മാവോയിസ്റ്റ് ആക്രമണങ്ങളെക്കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല.
പൊട്ടിത്തെറിയ്ക്കുന്ന കമ്യൂണിസ്റ്റുകളുടെ യുവത്വം കടംവാങ്ങി നക്‌സല്‍ പ്രസ്ഥാനം വളര്‍ന്നു. ഝാര്‍ഖണ്ഡിലേയും പശ്ചിബംഗാളിലേയും ഒഡിഷയിലേയും ഗ്രാമങ്ങളില്‍ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ആരംഭം കുറിയ്ക്കപ്പെട്ടു.

ഏത് പ്രസ്ഥാനവും രൂപീകരിയ്ക്കപ്പെട്ട് കാലഘട്ടങ്ങള്‍ കഴിയുമ്പോള്‍ ആശയങ്ങളില്‍ നിന്നും ആദര്‍ശങ്ങളില്‍ നിന്നും വ്യതിചലിക്കപ്പെടും. ഇത് മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ കാര്യത്തിലും സംഭവിച്ചതായി വേണം വിശ്വസിക്കാന്‍ . നരഹത്യ ആഘോഷമാക്കിയ തീവ്രവാദ സംഘടനയുടെ നിലവാരത്തിലേക്ക് പ്രസ്ഥാനങ്ങള്‍ കൂപ്പ് കുത്തി. ഇന്ത്യയില്‍ ചെറുതും വലുതുമായി ഒട്ടേറെ ആക്രമണങ്ങളാണ് മാവോയിസ്റ്റുകള്‍ അഴിച്ച് വിട്ടത്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട പത്ത് ആക്രമണങ്ങള്‍.

2005 നവംബര്‍ 13 ന് നൂറുകണക്കിന് മാവോയിസ്റ്റുകള്‍ ദക്ഷിണ ബിഹാറിലെ പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു. 2006 ഫെബ്രുവരി ഒമ്പതിന് ഛത്തീസ്ഗഡിലെ ജദല്‍പൂരില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ എട്ട് സിഐഎസ്എഫ് ജവാന്‍ മാര്‍ കൊല്ലപ്പെട്ടു.

2007 സെപ്റ്റംബറില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ജനാര്‍ദന്‍ റെഡ്ഡിയും ഭാര്യയും .2007 മാര്‍ച്ച് അഞ്ചിന് ജംഷദ്പൂരില്‍ ക്രിക്കറ്റ് മത്സരം കാണുന്നതിനിടെ മാവോയിസ്റ്റുകളുടെ ആക്രമണത്തിീന് ഇരയായി ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ലോക് സഭ അംഗം സുനില്‍ കുമാര്‍ മഹതോയും രണ്ട് അംഗരക്ഷകരം ഒരു സഹപ്രവര്‍ത്തകനും ഉള്‍പ്പടെ നാല് പേര്‍ കൊല്ലപ്പെട്ടു.

2008 ജൂലൈ 1 ബീഹാറിലെ റോഹ്താസ് ജില്ലയിില്‍ പൊലീസ് സ്‌റ്റേഷന്‍ ആക്രമിക്കുകയും പൊലീസ്‌കാര്‍ ഉള്‍പ്പടെ ഒന്‍പത് പേരെ കൊല്ലുകയും ആയുധങ്ങളും മറ്റും കൈക്കലാക്കുകയുംചെയ്തു. 2009 ഒക്ടോബറില്‍ മഹാരാഷ്ട്രയിലെ ഗഡ്ചിരോലിയില്‍ 17 പൊലീസുകാരെ മാവോയിസ്റ്റുകള്‍ കൊന്നു. ഇതേ വര്‍ഷം സെപ്റ്റംബറില്‍ , ജദല്‍ പൂരില്‍ ബിജെപി എംപി ബലിറാം കശ്യപിന്റെ രണ്ട് ആണ്‍മക്കളേയും കൊലപ്പെടുത്തി.

2009 ഏപ്രിലില്‍ ഒഡിഷയിലെ കൊരാപുട്ടില്‍ വച്ച് 10 പേരെ മാവോയിസ്റ്റുകള്‍ കൊന്നു. 2010 ഏപ്രില്‍ 6ന് ഛത്തീസ് ഗഡിലെ ദന്തേവാഡ ജില്ലയിലെ വനമേഖലയില്‍ വച്ച് പൊലീസ് ഉദ്യോഗസ്ഥരും സിആര്‍പിഎഫ് ജവാന്മാരും ഉള്‍പ്പെടെ 75 പേരെ മാവോയിസ്റ്റുകള്‍ കൊന്നു. 2010ല്‍ ദന്തേവാദ ജില്ലയിലെ കോണ്‍ഗ്രസ് നേതാവ് അവ്‌ദേശ് ഗൗതമിന്റെ വീട്ടില്‍ കയറുകയും 15 വയസ്സുള്ള മരുമകനേയും മറ്റൊരു ഉദ്യോഗസ്ഥനേയും കൊലപ്പെടുത്തി..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+