മരുമകള്‍ അമ്മായിഅമ്മയെ ക്വട്ടേഷന്‍ കൊടുത്ത് കൊന്നു
രാംപൂര്‍: സ്ത്രീയുടെ കൊലപാതകം മരുമകളും ജാരനും അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ രാം പൂരിലാണ് സംഭവം. അമ്മായി അമ്മയുടെ ശമ്പളത്തിന്റെ പകുതി തനിക്ക് നല്‍കാന്‍ വിസമ്മതിച്ചതിനാണ് കസ്റ്റംസ് വിഭാഗം ഉദ്യോഗസ്ഥയായ മഞ്ജു ശര്‍മ്മയെ മരുമകള്‍ നീലം കൊലപ്പെടുത്തുന്നത്.കാമുകനോടൊപ്പം ജീവിക്കുന്നതിനായാണ് ഇവര്‍ പണം ആവശ്യപ്പെട്ടത്. ഉത്തര്‍പ്രദേശുകാരനായ കാമുകന്‍ ജഗത് പാല്‍ സിംഗും നീലവും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
അമ്മായിഅമ്മയെ കൊല്ലുന്നതിനായി രണ്ട് പേരടങ്ങുന്ന ക്വട്ടേഷന്‍ സംഘത്തിന് നീലം 70,000രൂപ നല്‍കി. ആഭരണങ്ങള്‍ വിറ്റാണ് പണം കണ്ടെത്തിയത്. 2013 മെയ് 9 നാണ് മജ്ഞു കൊല്ലപ്പെടുന്നത്. ഇവര്‍ മീററ്റില്‍ ആയിരുന്നു ജോലിചെയ്തിരുന്നത്.അറ്‌സറ്റിലായ നീലം, ജഗത് പാല്‍ സിംഗ് ക്വട്ടേഷന്‍ സംഘത്തിലുള്‍പ്പെട്ട മഹിപാല്‍ യാദവ്, ബ്രജേഷ് യാദവ്, എന്നിവരെ 2013 മെയ് 26 ന് ജയിലിലേക്കയച്ചു.
കൊലപാതകത്തിന് മുന്‍പ് നീലം ജഗത് പാലുമായി നടത്തിയ ടെലിഫോണ്‍സംഭാഷണങ്ങളാണ് ഇവരെ പൊലീസ് പിടിയിലാക്കിയത്.












Click it and Unblock the Notifications