ആംവെ ചെയര്‍മാനെ അറസ്റ്റ് ചെയ്തു

കോഴിക്കോട് വച്ച് അറസ്റ്റ് ചെയ്ത പിങ്കിനി അമേരിക്കന്‍ പൗരനാണ്. സഞ്ജയ് മല്‍ഹോത്രയും അഞ്ജു പുട്രാജുമാണ് അറസ്റ്റ് ചെയ്യപ്പെട്ട മറ്റു രണ്ടു ഡയറക്ടര്‍മാര്‍. താമരശ്ശേരി സ്വദേശിയായ വിശാലാക്ഷിയമ്മയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കോഴിക്കോട് ക്രൈംബ്രാഞ്ച് ആംവെക്കെതിരെ റജിസ്റ്റര്‍ ചെയ്ത കേസില്‍ ഇവര്‍ മുന്‍കൂര്‍ ജാമ്യം നേടിയതിനാല്‍ വയനാട്ടില്‍ റജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം ആംവെ കമ്പനി 1000 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് കേരളത്തില്‍ ആംവെ ഉത്പന്നങ്ങള്‍ നിരോധിച്ചിരുന്നു. ഇതേതുടര്‍ന്ന് കേരളത്തില്‍ ചുമതലയുണ്ടായിരുന്ന ചെന്നൈ സ്വദേശിയായ രാജ് കുമാറിനെ അറസ്റ്റും ചെയ്തു. ഉത്പന്ന വില്‍പനയുടെ പേരില്‍ മണിചെയില്‍ തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്നായിരുന്നു അന്ന് അറസ്റ്റ്.
ആംവെ കമ്പനി സാമ്പത്തിക ക്രമക്കേടുയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഉന്നത തലങ്ങളിലേക്ക് വ്യാപിക്കുന്നു എന്നതാണ് അറസ്റ്റ് സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications