കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിമാനമായി സഞ്ജു; നാണക്കേടായി ശ്രീശാന്ത്

Google Oneindia Malayalam News

കൊല്‍ക്കത്ത: സഞ്ജു സാസംണ്‍ എന്ന പതിനെട്ടുകാരന്‍ ഐ പി എല്‍ ക്രിക്കറ്റില്‍ കേരളത്തിന്റെ അഭിമാനതാരമായി. ഐ പി എല്‍ ആറാം സീസണിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരമാണ് സഞ്ജു എന്ന വിക്കറ്റ് കീപ്പര്‍ - ബാറ്റ്‌സ്മാനെ തേടിയെത്തിയത്.

രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി നിര്‍ണായക മത്സരങ്ങളില്‍ നടത്തിയ പക്വതയാര്‍ന്ന ബാറ്റിംഗ് പ്രകടനമാണ് സഞ്ജുവിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മികച്ച ബാറ്റിംഗ് ടെക്‌നിക് ഉണ്ടെന്ന് കമന്റേറ്റര്‍മാരായ സുനില്‍ ഗാവസ്‌കറും രവി ശാസ്ത്രിയും മറ്റും സഞ്ജുവിനെ കുറിച്ച് പറയുന്നത് കേള്‍ക്കാമായിരുന്നു.

sanju samsan

ഇതിനെല്ലാം അപ്പുറം ദ്രാവിഡിനെ പോലെ ഒരു ക്യാപ്റ്റന് കീഴില്‍ കളിക്കാന്‍ സാധിച്ചു എന്നതാണ് സഞ്ജുവിന് ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതില്‍ ഒരു പിശുക്കും ദ്രാവിഡ് കാട്ടിയില്ല. മുംബൈ പോലുള്ള ടീമുകളില്‍ പെട്ടിരുന്നെങ്കില്‍ സൈഡ് ബഞ്ചിലിരുന്ന് കാലം കഴിക്കുമായിരുന്ന സഞ്ജു എന്ന 18കാരന്‍ ദ്രാവിഡ് നാലാം നമ്പറില്‍ അവസരം നല്‍കി.

എന്നാല്‍ കേരളത്തിന്റെ അന്താരാഷ്ട്രതാരമായ എസ് ശ്രീശാന്ത് എല്ലാ പേരും കളഞ്ഞുകുളിച്ച് നാണക്കേടുണ്ടാക്കിയ സീസണാണ് ഇത്. ഒച്ചപ്പാടുകളും കൈയ്യേറ്റങ്ങളും കടന്ന് ഒത്തുകളിയിലേക്കും ശ്രീശാന്ത് തന്റെ മേഖല വ്യാപിപ്പിച്ചു. ഒത്തുകളിക്ക് പോലീസ് പിടിയിലായ ശ്രീശാന്തിനെക്കുറിച്ച് ദിവസവും പുതിയ പുതിയ കാര്യങ്ങളാണ് പുറത്തുവരുന്നത്.

English summary
Kerala wicket keeper batsman Sanju V Samsan elected as young talent of IPL season 6.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X