കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്തനാര്‍ബുദം: അഞ്ജലീന ജോളിയുടെ അമ്മായി മരിച്ചു

  • By Aswathi
Google Oneindia Malayalam News

Angelina Jolie
ലണ്ടന്‍: സ്തനാര്‍ബുദ ദുരിതം ഹോളിവുഡ് സൂപ്പര്‍ താരം അഞ്ജലീന ജോളിയുടെ കുടുംബത്തെ ഇല്ലാതാക്കികൊണ്ടിരിക്കുകയാണ്. സ്തനാര്‍ബുദത്തെ തുടര്‍ന്ന് ജോളിയുടെ അമ്മായി ഡെബി മാര്‍ട്ടിന്‍ കാലിഫോര്‍ണിയയിലെ സാന്‍ഡീഗോ ആശുപത്രിയില്‍ അന്തരിച്ചു. 61 വയസ്സായിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് നടിയുടെ അമ്മ മാര്‍ഷലിന്‍ ബെര്‍ട്രാന്‍ഡിയ അണ്ഡാശയ അര്‍ബുദത്തെ തുടര്‍ന്ന് മരിച്ചത്.

കാന്‍സര്‍ രോഗസാധ്യത മുന്‍കൂട്ടി കണ്ട അഞ്ജലീന ജോളി രണ്ടു സ്തമങ്ങളും നീക്കം ചെയ്തത് ആഴ്ച്ചകള്‍ക്കു മുമ്പാണ്. പരിശോധനയില്‍ അമ്മായിയില്‍നിന്ന് അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്ന ബിആര്‍സിഎ ജീന്‍ ജോളിക്കും പകര്‍ന്നിട്ടുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ശാസ്ത്രക്രിയയിലൂടെ രണ്ടു സ്തനങ്ങളും നീക്കം ചെയ്തത്. അര്‍ബുദം ശാപം പോലെ പടര്‍ന്ന കുടുംബമാണ് തന്റേതെന്ന് ജോളി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

അഞ്ജലീനയ്ക്ക് 87 ശതമാനം സ്തനാര്‍ബുദത്തിനും 50 ശതമാനം അണ്ഡാശയാര്‍ബുദത്തിനും സാധ്യതയുണ്ടെന്ന് പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് 37 വയസ്സുള്ള താരം സ്തനങ്ങള്‍ നീക്കം ചെയ്യുകയായിരുന്നു. ഓസ്‌ക്കാര്‍ ജേതാവു കൂടിയായ ജോളി ഇപ്പോള്‍ ശാസ്ത്രക്രിയയിലൂടെ കൃത്രിമ സ്തനങ്ങള്‍ വച്ചുപിടിപ്പിട്ടിരിക്കുകയാണ്.

English summary
Angelina Jolie's aunt has died of breast cancer less than two weeks after the actor herself revealed she had a double mastectomy to avoid the disease.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X