മരിച്ച അമ്മ പ്രസവിച്ചു; അമ്മയ്ക്കും കുഞ്ഞിനും സുഖം

അദ്ധ്യപികയാണ് എറിക്ക നൈഗ്രേലി. ഗര്‍ഭിണിയായിരിക്കെ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ക്ലാസില്‍ കുഴഞ്ഞു വീണു. പെട്ടന്നു തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയമിടിപ്പ് നിലച്ചിരുന്നു. പ്രസവത്തിന് മൂന്നാഴ്ച്ച മാത്രം ശേഷിച്ചതിനാല്‍ ഡോക്ടര്‍മാര്‍ ഉടന്‍ സിസേറിയന്‍ നടത്തി കുഞ്ഞിലെ പുറത്തെടുത്തു. നല്ല ആരോഗ്യമുള്ള പെണ്‍കുഞ്ഞ്. അപ്പോഴാണ് അദ്ഭുതം!. മരിച്ച യുവതിയുടെ ഹൃദയം വീണ്ടും സ്പന്ദിക്കാന്‍ തുടങ്ങി.
വൈദ്യ പരിശോധനയില്‍ മരിച്ചെന്നു കണ്ട യുവതിക്ക് തങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടമാണ് നടത്തിയതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പക്ഷേ ശാസ്ത്രക്രിയ കഴിഞ്ഞപ്പാള്‍ എറിക്ക നൈഗ്രേലി ജീവിതത്തിലേക്ക് മടങ്ങി വന്നു. മകള്‍ എല്യാനയ്ക്കും അമ്മയെ തിരിച്ചുകിട്ടി. അമ്മയും കുഞ്ഞും ഇപ്പോഴും സുഖമായിരിക്കുന്നു.












Click it and Unblock the Notifications