ദുബായ്:കടലില്‍ കുളിക്കാനിറങ്ങിയ മലയാളികള്‍ മരിച്ചു

ഇവര്‍ ഉള്‍പ്പെടുന്ന അഞ്ചംഗ സംഘം വെള്ളിയാഴ്ച ഉച്ചയോടെയാണ് കടലില്‍ എത്തുന്നത്. കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ടാണ് രണ്ട് പേര്‍ മരിക്കുന്നത്. റിജേഷ് പുതിയപുരയില്‍, ഷിനി പുതിയപുരയില്‍(26) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരന്ന മറ്റൊരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ചായാണ് സംഭവം നടന്നതെങ്കിലും ഒരു മൃതദേഹം മാത്രമാണ് കണ്ടെത്താനായത്. ശനിയാഴ്ച് രാത്രിയോടെയാണ് രണ്ടാമത്തെ മൃതദേഹം കിട്ടുന്നത്. മരിച്ച റിജേഷ് അല്‍ റിയാമി ഗ്രൂപ്പിലെ അക്കൗണ്ടന്റായിരുന്നു. പയ്യന്നൂര്‍ സ്വദേശിയായ ഷിനി റിയാമി ഗ്രൂപ്പിലെ ജീവനക്കാരനായിരുന്നു. റിജേഷിന്റെ മൃതദേഹം പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications