ബാംഗ്ലൂരില്‍ വീണ്ടും സ്ഫോടനമുണ്ടാകാന്‍ സാധ്യത
ബാഗ്ലൂര്‍: ബാഗ്ലൂരിലോ സമീപ പ്രദേശങ്ങളിലോ വീണ്ടും സ്‌ഫോടനം നടക്കാന്‍ സാധ്യത. ഏപ്രില്‍17 ന് മല്ലേശ്വരത്ത് നടന്ന സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ വെളിപ്പെടുത്തല്‍ . അന്ന് സ്‌ഫോടനം നടത്തുന്നതിനായി അക്രമികള്‍ വാങ്ങിയത് 25 കിലോഗ്രാം അമോണിയം നൈട്രേറ്റാണ്. എന്നാല്‍ ഇതില്‍ അഞ്ച് കിലോഗ്രാം മാത്രമാണ് സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ചത്.
അവശേഷിക്കുന്ന 20 കിലോഗ്രാം സ്‌ഫോടക വസ്തു എന്ത് ചെയ്തിരിക്കാം എന്നതിനെപ്പറ്റിയുള്ള അന്വേഷണങ്ങളാണ് കര്‍ണാടകത്തിലോ ആന്ധ്രാപ്രദേശിലോ ഉടന്‍ സ്‌ഫോടനങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ എത്തിക്കുന്നത്. തമിഴനാട് ഇന്റലിജന്‍സ് വിഭാഗമാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
സയ്യിദ് അഹമ്മദ് ബുഹാരിയുടെ വിശ്വസ്തനും സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 11 പ്രതികളില്‍ ഒരാളുമായ വ്യക്തിയില്‍ നിന്ന് പൊലീസിന് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എത് നിമിഷവും എവിടെയും ഒരു പൊട്ടിത്തെറി ഉണ്ടാകാം.
ബുഹാരിയുമായി അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നത് അടുത്ത സംസ്ഥാനങ്ങളില്‍ നിന്നും അനുകന്പ പിടിച്ച് പറ്റാനുള്ള ശ്രമത്തിലാണിവര്‍ എന്നാണ്. ആക്രമികള്‍ കര്‍ണാടകത്തിലോ ,ആന്ധ്രാപ്രദേശിലോ സ്‌ഫോടനം നടത്താനാണ് സാധ്യത.












Click it and Unblock the Notifications