കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാം ജത്മലാനിയെ ബിജെപിയില്‍ നിന്ന് പുറത്താക്കി

  • By Aswathi
Google Oneindia Malayalam News

Ram Jethmalani
ദില്ലി: മുതിര്‍ന്ന ബിജെപി നേതാവും അഭിഭാഷകനുമായ രാം ജത്മലാനിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറു വര്‍ഷത്തേക്കാണ് പുറത്താക്കിയത്. പര്‍ട്ടി അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് നടപടി. ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. നേരത്തെ ധാരണയായ തീരുമാനം ഇപ്പോഴാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

പാര്‍ട്ടി നിലപാടുകള്‍ എതിര്‍ക്കുന്നതും നേതാക്കളെ പരസ്യമായി വിമര്‍ശിക്കുന്നതും പാര്‍ട്ടി അച്ചടക്ക ലംഘനമായി വിലയിരുത്തിയാണ് പുറത്താക്കല്‍ നടപടി സ്വീകരിച്ചത്. മുതിര്‍ന്ന അഭിഭാഷകനായ രാം ജത്മലാനി നിലവില്‍ രാജ്യസഭാംഗം കൂടിയാണ്. രണ്ടു തവണ അച്ചടക്ക ലംഘനത്തിന് പാര്‍ട്ടി മുന്നറിയിപ്പ് നല്‍കി കൊണ്ട് ഇദ്ദേഹത്തിന് കത്ത് നല്‍കിയെങ്കിലും രണ്ടിനും പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ നടപടി.

പാര്‍ട്ടി അദ്ധ്യക്ഷന്‍ നിതില്‍ ഗഡ്കരിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന്റ പേരിലും പരസ്യമായി പ്രസ്താവന നടത്തിയതിന്റെ പേരിലും കഴിഞ്ഞ നവംബര്‍ മാസത്തിലാണ് ജത്മലാനിക്ക് ആദ്യ അവസരം നല്‍കിയത്. ഇതിന് മറുപടി നല്‍കാതെ വന്നപ്പോള്‍ പത്ത് ദിവസത്തിനകം കാരണം ബോധ്യപ്പെടുത്താന്‍ ആവശ്യപ്പെട്ടു കൊണ്ട് ഡിസംബര്‍ അഞ്ചിന് വീണ്ടും മുന്നറിയിപ്പ് നല്‍കിയിരുന്നു. പാര്‍ട്ടി എതിര്‍ത്ത കോണ്‍ഗ്രസ് നിലപാടുകള്‍ ജത്മലാനി സ്വീകരിച്ചതും പുറത്താക്കല്‍ നടപടിക്ക് കാരണമായി.

English summary
Ram Jethmalani expelled from BJP for anti-party remarks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X