കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒത്തുകളി; ശ്രീശാന്തിന് ജാമ്യം ലഭിച്ചേക്കും

Google Oneindia Malayalam News

SREESANTH
ദില്ലി: ഒത്തുകളിവിവാദത്തില്‍ പന്ത്രണ്ട് ദിവസമായി ജയിലില്‍ കഴിയുന്ന മലയാളി ഫാസ്റ്റ് ബൗളര്‍ ശ്രീശാന്തിനെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. ശ്രീശാന്തിന്റെ ജാമ്യാപേക്ഷ സാകേത് ചീഫ് മെട്രോപൊളിറ്റന്‍ കോടതിയാണ് പരിഗണിക്കുന്നത്. മെയ് പതിനാറിനാണ് ശ്രീശാന്തിനെയും അജിത് ചന്ദിലയെയും അങ്കിത് ചവാനെയും പോലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം ജയിലില്‍ കഴിയുമ്പോഴും ശ്രീശാന്തിന്റെ ചൂടന്‍ സ്വഭാവത്തിന് മാറ്റമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച കോടതിയില്‍ നിന്നും തിരിച്ചെത്തിയ ശ്രീശാന്ത് സഹതാരങ്ങളുമായി വഴക്കിലേര്‍പ്പെട്ടതായാണ് വിവരം. അങ്കിത് ചവാനോടും അജിത് ചന്ദിലയോടുമാണ് ശ്രീശാന്ത് കയര്‍ത്തത്. തന്റെ കരിയര്‍ നിങ്ങള്‍ കാരണം നശിച്ചു എന്നരീതിയിലായിരുന്നത്രേ ശ്രീശാന്തിന്റെ പറച്ചില്‍.

മുംബൈ ഹോട്ടലില്‍ പെണ്‍കുട്ടികള്‍ക്കൊപ്പമുള്ള തന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്ന ശേഷമാണ് ശ്രീശാന്തിന് വീണ്ടും നിലതെറ്റിയത് എന്നാണ് പോലീസ് നല്‍കുന്ന വിവരം. തന്നെ കാണാനായി ജയിലിലെത്തിയ അമ്മയെ കണ്ട് ശ്രീശാന്ത് പൊട്ടിക്കരഞ്ഞിരുന്നു. വിഷാദത്തിലായ ശ്രീശാന്തിനെ എയിംസില്‍ നിന്നും ഡോക്ടര്‍ എത്തിയാണ് പരിശോധിച്ചത്.

വി ഐ പി പരിഗണനയോടെ ജയിലില്‍ കഴിയുന്ന ശ്രീശാന്തിന് ജാമ്യം കിട്ടിയേക്കും എന്നാണ് റിപ്പോര്‍ട്ട്ുകള്‍. ദില്ലി പോലീസിന് ശ്രീശാന്തിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ തെളിവൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ജീവപര്യന്തം ശിക്ഷവരെ ലഭിക്കാവുന്ന വഞ്ചനാക്കുറ്റമാണ് ശ്രീശാന്തിനെതിരെ ചുമത്തിയിരിക്കുന്നത്.

English summary
The custody of the Sreesanth and other two cricketers arrested in the IPL spot-fixing scandal ends on Tuesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X