ഛത്തീസ്ഗഡില്‍ സൈന്യത്തെ നിയോഗിക്കില്ല.
ദില്ലി: ഛത്തീസ് ഗഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടയില്‍ അത്തരത്തിലൊരു തീരുമാനം സര്‍ക്കാര്‍ സ്വീകരിയ്ക്കില്ലെന്ന് കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി എ കെ ആന്‍റണി പറഞ്ഞു. സൈന്യത്ത നിയോഗിക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണെന്നും അദ്ദേഹം പ്രതികരിച്ചു. മാവോയിസ്റ്റുകളുടെ ഒളിപ്പോര്‍ നയം ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നക്സല്‍ ബാധിത സംസ്ഥാനങ്ങളിലെ പൊലീസിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഛത്തീസ് ഗഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി പല സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications