Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹമോചനം തേടി 75കാരന്‍ കോടതിയില്‍

andhrapradesh
ഹൈദരാബാദ്: വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു എന്നാണ് ചൊല്ല്. എന്നാല്‍ എഴുപതുവയസ്സായ ഭാര്യയില്‍ നിന്നും വിവാഹമോചനം തേടി കോടതിയിലെത്തിയ 75 കാരനായ രമേഷ് (ശരിക്കുള്ള പേരല്ല) എന്തായാലും ഈ ചോല്ലില്‍ വിശ്വസിക്കാനിടയില്ല. 52 വര്‍ഷമായി ഭാര്യയില്‍നിന്നും താന്‍ സഹിക്കുന്ന മാനസിക പീഡനം അവസാനിപ്പിക്കണമെന്നാണ് ഈ ഭര്‍ത്താവ് കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മാനസിക പീഡനം മാത്രമല്ല, സ്ത്രീധനക്കേസില്‍ തന്നെ ഭാര്യയായ സുലേഖ (ശരിയായ പേരല്ല) ജയിലില്‍ കയറ്റിയതും ഇദ്ദേഹം വിവാഹമോചനത്തിന് കാരണമായതായി പറയുന്നു. 1961 നവംബര്‍ 11 നാണ് ഇവര്‍ വിവാഹിതരായത്.

എന്നാല്‍ 75 കാരന്റെ പരാതി കേട്ട ഉടന്‍ തന്നെ വിവാഹമോചനം അനുവദിക്കാനൊന്നും കുടുംബക്കോടതി ജഡ്ജി തയ്യാറായിട്ടില്ല. സുലേഖ്‌യ്ക്ക് പറയാനുള്ളത് കൂടി കേട്ട ശേഷം തീരുമാനം എടുക്കാം എന്ന് കരുതി കാത്തിരിക്കുകയാണേ്രത കോടതി. കഴിഞ്ഞ 14 വര്‍ഷമായി ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞ് താമസിക്കുകയാണെങ്കിലും ഇവര്‍ പരാതിയൊന്നും ഇതുവരെ കൊടുത്തിട്ടില്ല.

രണ്ടുപേരും സര്‍ക്കാര്‍ ജോലിക്കാരായിരുന്നു. പെന്‍ഷനാണ് വരുമാനമാര്‍ഗം. മൂന്ന് ആണ്‍മക്കളും ഇവര്‍ക്കുണ്ട്. വിവാഹം കഴിഞ്ഞ് 38 വര്‍ഷത്തിന് ശേഷം 1999ലാണ് സുലേഖ ഭര്‍ത്താവിനെതിരെ സ്ത്രീധന പീഡനമടക്കം നിരവധി ചാര്‍ജ്ജുകള്‍ ചേര്‍ത്ത് കേസ് കൊടുത്തതത്രേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+