ശ്രീശാന്തിനെ തീഹാര്‍ ജയിലിലേക്ക് മാറ്റി

അതേ സമയം അജിത് ചാന്ദില, അശ്വിനി അഗര്‍വാള്‍, ചന്ദ്രേഷ് പട്ടേല്‍ തുടങ്ങിയവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാമെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി. മെയ് 16ന് അറസ്റ്റ് ചെയ്ത ശ്രീശാന്തിലെ 12 ദിവസം പൊലീസ് കസ്റ്റഡിയില്‍ വച്ചിട്ടുണ്ട്. അതുകൊണ്ടതന്നെ ഇനിയും ശ്രീശാന്തിനെ കസ്റ്റഡിയില്‍ വയ്ക്കുക എന്നത് ന്യായമല്ലെന്ന പറഞ്ഞാണ് കോടതി പൊലീസിന്റെ കസ്റ്റഡിആവശ്യം തള്ളിയത്.
ജാമ്യാപേക്ഷ കോടതി തള്ളുകയല്ല, മാറ്റിവയ്ക്കുകയാണ് ചെയ്തത് എന്നുകൊണ്ടു മേല്‍ കേടതിയില്‍ അപ്പീല്‍ പേവുക എന്നത് സാധ്യമല്ല. തീഹാര്‍ ജയിലില്‍ ശ്രീശാന്തിന്റെ സുരക്ഷ സംബന്ധിച്ച കാര്യത്തില്‍ ബന്ധുക്കള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
ശ്രീശാന്തിനെ അറസ്റ്റ് ചെയ്യുമ്പോള്‍ സിസിഎല്‍ താരം രാജീവ് പിള്ളയും ഉണ്ടായിരുന്നെന്നും അദ്ദേഹമാണ് അറസ്റ്റ് വിവരം ജിജുവിനെ അറിയിച്ചതെന്നും ദില്ലി പൊലീസ് വ്യക്തമാക്കി. ശ്രീശാന്തിന്റെ ഹോട്ടല്‍ മുറി വൃത്തിയാക്കാന്‍ ആവശ്യപ്പെട്ട അഭിഷേക് ശുക്ലയെ ചോദ്യം ചെയ്തതിലൂടെയാണ് രാജീവ് പിള്ളയുടെ പേര് പുറത്തു വന്നത്. അറസ്റ്റ് ചെയ്യുമ്പോള്‍ താന്‍ ഉണ്ടായിരുന്നെന്നും നിരപരാധിയെന്നുകണ്ട് പോലീസ് വെറുതെ വിടുകയായിരുന്നുവെന്നും രാജീവ് പിള്ള മാധ്യമങ്ങളോട് പ്രതികരിച്ചു.












Click it and Unblock the Notifications