Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നിത്തലയും മുഖ്യമന്ത്രിയും ചര്‍ച്ച നടത്തി

Oommen Chandy & Ramesh Chennithala
തിരുവനന്തപുരം: മന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ചര്‍ച്ച നടത്തി. യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. കെപിസിസി ആസ്ഥാനത്തു നടന്ന ചര്‍ച്ച അഞ്ചു മിനിട്ടു മാത്രമാണ് നീണ്ടത്. മന്ത്രിസഭ പുന:സംഘടനയുമായി ബന്ധപ്പെട്ട വിശദമായി ചര്‍ച്ച ചെയ്യാന്‍ ഇരുവരും വൈകുന്നേരം വീണ്ടും കൂടികാഴ്ച്ച നടത്തും.

പിപി തങ്കച്ചല്‍ നേതാക്കളോട് പ്രശ്‌നങ്ങള്‍ എത്രയും പെട്ടന്ന് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം മന്ത്രിസഭ പുന:സംഘടനയില്‍ ആഭ്യന്തര വകുപ്പു തന്നെ വേണമെന്ന ഉറച്ച നിലപാടാണ് ഐ ഗ്രൂപ്പ്. മന്ത്രിസഭയിലെ രണ്ടാം പദവിതന്നെ ചെന്നിത്തലയ്ക്ക് നല്‍കിയില്ലെങ്കില്‍ അത് കെപിസിസിയിലുള്ള വിശ്വാസക്കുറവായി വിലയിരുത്തുമെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്.

മാവോയിസ്റ്റ് ആക്രമണത്തില്‍ ഛത്തീസ്ഗഡില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് പിസിസി അദ്ധ്യക്ഷന്‍ നന്ദകുമാര്‍ പട്ടേലിനും മറ്റുള്ളവര്‍ക്കും ആദരാഞ്ജലിയര്‍പ്പിച്ചുള്ള കെപിസിസി ആസ്ഥാനത്തു നടന്ന പ്രാര്‍ത്ഥന ചടങ്ങില്‍ മുഖ്യമന്ത്രിയും കെപിസിസി അദ്ധ്യക്ഷനും പങ്കെടുത്തു. തുടര്‍ന്ന് കേരളയാത്രയില്‍ ഉയര്‍ന്നു വന്ന നിര്‍ദ്ദേശങ്ങളുടെയും നിവേദനങ്ങളുടെയും അടിസ്ഥാനത്തില്‍ കെപിസിസി തയ്യാറാക്കിയ വികസന രേഖ കെപിസിസി പ്രസിഡന്റ് മുഖ്യമന്ത്രിക്ക് കൈമാറി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+