പ്രിയദര്‍ശന്‍ തറപ്പടങ്ങളുടെ സംവിധായകന്‍: ജോര്‍ജ്ജ്

മുഖ്യമന്ത്രിയെ അപമാനിച്ച പ്രിയദര്‍ശനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കണമെന്നും പി സി ജോര്‍ജ്ജ് ആവശ്യപ്പെട്ടു. സിനാമാ വകുപ്പ് നാഥനില്ലാതെ കിടക്കുകയാണ് എന്ന പ്രസ്താവനയാണ് പ്രിയദര്‍ശന് പാരയായത്.
നേരത്തെ യു ഡി എഫിലെ മന്ത്രിസ്ഥാനത്തെക്കുറിച്ച് സിനിമാക്കാര്‍ അഭിപ്രായം പറയേണ്ട കാര്യമില്ലെന്ന് കെ മുരളീധരന്‍ എം എല്‍ എ പറഞ്ഞിരുന്നു. യു ഡി എഫാണ് ഇക്കാര്യം തിരുമാനിക്കേണ്ടത്. അല്ലാതെ ഇടതുപക്ഷത്തിന് വോട്ട് ചെയ്ത സിനിമാക്കാരല്ല എന്നും മുരളി പറഞ്ഞു.
ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിയാക്കിയാല്‍ താന്‍ രാജിവെക്കും എന്ന് പി സി ജോര്‍ജ്ജ് ഭീഷണി മുഴക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഗണേഷഇനെ മന്ത്രിയാക്കുന്നതിലും ഭേദം കായംകുളം കൊച്ചുണ്ണിയെ മന്ത്രിയാക്കുന്നതാണ് എന്നും ജോര്‍ജ്ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.












Click it and Unblock the Notifications