ഉമ്മന്‍ചാണ്ടി പാഷാണം വര്‍ക്കിയെന്ന് വിഎസ്

ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയ്ക്ക് മരണ വീടിന്റെ ശ്മശാന മൂകതയാണുള്ളതെന്ന് വിഎസ് പറയുന്നു. അച്ഛന്‍ പിള്ളയ്ക്ക് കാബിനറ്റ് പദവിയും മകന്‍ പിള്ളയ്ക്ക് മന്ത്രിപദവിയുമെന്ന നിലപാടാണ് ഭരണപക്ഷത്തെ ഒരു വിഭാഗമെന്ന് വിഎസ് കളിയാക്കി. കാസര്‍കോടുനിന്നും കെട്ടിപ്പിടിച്ച് യാത്ര തുടങ്ങിയവര്‍ തിരുവനന്തപുരത്തെത്തിയപ്പോള്‍ കെട്ടിപ്പിടിത്തത്തിലെ കൈ വിട്ടു പോയെന്നും വിഎസ്.
ലുലുമാള്‍, ബോള്‍ഗാട്ടി വിഷയത്തില്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് വിഎസ്. രണ്ടിനും ചട്ടവിധേയമായാണ് അനുമതി നല്‍കിയതെന്നും ആയിരം പേര്‍ക്കെങ്കിലും തൊഴില്‍ ലഭിക്കുന്ന സംരംഭങ്ങള്‍ നഷ്‌പ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. ബോള്‍ഗാട്ടിയില്‍ ചട്ടവിരുദ്ധമായി എന്തെങ്കിലുമുണ്ടെങ്കില്‍ അത് പരിഹരിക്കപ്പെടണമെന്ന് വിഎസ് അഭിപ്രായപ്പെട്ടു. ഇതു വരെ മിണ്ടാതിരുന്നവര്‍ ഇപ്പോള്‍ ഇതിനോട് പ്രതികരിച്ചതു കൊണ്ട് കാര്യമില്ലെന്നും വിഎസ് പറഞ്ഞു.












Click it and Unblock the Notifications