കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്ണുങ്ങള്‍ പുകവലിച്ചാല്‍ വേഗം മരിക്കും: സര്‍വ്വേ

Google Oneindia Malayalam News

smoking
പാരീസ്: ഫെമിനിസ്റ്റുകള്‍ തല്ലാന്‍ വരണ്ട. നാലുലക്ഷത്തോളം ആള്‍ക്കാരില്‍ നടത്തിയ ഒരു സര്‍വ്വേയാണ് ഇത്തരത്തില്‍ ഒരു നിഗമനത്തില്‍ എത്താന്‍ കാരണം. ആണുങ്ങളെ അപേക്ഷിച്ച് പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന സ്ത്രീകളില്‍ റിസ്‌ക് കൂടുതലാണ് എന്നാണ് സര്‍വ്വേ കാണിക്കുന്നത്.

യൂറോപ്പിലെ രാജ്യങ്ങളിലാണ് പഠനം നടത്തിയത്. 40 വയസ്സിന് മുകളില്‍ പ്രായമുള്ള 3,80000 ആളുകളില്‍ പഠനം നടത്തി കിട്ടിയ റിപ്പോര്‍ട്ട് പ്രകാരം മദ്യവും പുകയിലയും ഉപയോഗിക്കുന്ന സ്ത്രീകള്‍ വേഗം മരിക്കാന്‍ സാധ്യതയുണ്ട്.

12 വര്‍ഷത്തില്‍ 26411 പേര്‍ ഇത്തരത്തില്‍ മരിച്ചതായും പഠനങ്ങള്‍ തെളിയിക്കുന്നു. പുകവലിക്കാത്തവരില്‍ 1 ശതമാന എന്ന കണക്കെടുക്കുകയാണെങ്കില്‍ പുകവലിക്കാരില്‍ 1.38 പേരാണ് മരണനിരക്ക്. ദിവസവും 15 സിഗരറ്റ് എന്ന കണക്കില്‍ വലിക്കുന്നവരിലാണ് ഇത്. 26 സിഗരറ്റില്‍ കൂടുതല്‍ ദിവസവവും വലിക്കുന്നവരില്‍ 2.44 ശതമാനമാണ് മരണനിരക്ക്.

സ്ത്രീകളില്‍ ഇത് 2.44 ശതമാനമാണ് എന്നായിരുന്നു നേരത്തെയുള്ള കണക്ക്. എന്നാല്‍ മദ്യവും പുകയിലയും ഉപയോഗിക്കുന്ന സ്ത്രീകളില്‍ ഈ നിരക്ക് 3.88 ശതമാനമാണത്രെ. സാധാരണ ആളുകളെക്കാള്‍ പുകവലിക്കാര്‍ക്ക് 1.5 ശതമാനം മരണസാധ്യത കൂടുതലാണെന്ന കണക്കും പഠനം ആവര്‍ത്തിക്കുന്നു.

English summary
Women who smoke and drink heavily are at a higher risk of early death than men who do the same, a study said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X