കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഎസ്ഇ പത്താംക്ളാസ് പരീക്ഷാഫലം വ്യാഴാഴ്ച

  • By Meera Balan
Google Oneindia Malayalam News

ദില്ലി: സി ബി എസ് ഇ പത്താംക്ളാസ് പരീക്ഷയുടെ ഫലം വ്യാഴാഴ്ച പ്രഖ്യാപിയ്ക്കും. ദില്ലി റീജിയന്റെ ഫലമാണ് 2013 മെയ് 30 ന് രാവിലെ 10 മണിയ്ക്ക് പ്രഖ്യാപിയ്ക്കുക. ചെന്നൈ മേഖലയിലെ സിബിഎസ്ഇ സ്‌കൂളുകളിലെ പരീഷാഫലം 2013 മെയ് 27 ന് പ്രഖ്യാപിച്ചിരുന്നു.

ഇന്റര്‍നെറ്റ് വഴിയും, എസ്എംഎസ് , ഐവിആര്‍എസ് സംവിധാനങ്ങള്‍ വഴിയും ഫലം ലഭ്യമാകും. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററുമായി ചേര്‍ന്ന് ഇ-മെയില്‍വഴി റിസള്‍ട്ട് അറിയാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഈ സംവിധാനം വഴി ഫലം അറിയാന്‍ ആഗ്രഹിയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ www.results.nic.in, www.cbscresults.nic.in എന്ന വിലാസത്തിലോ അല്ലെങ്കില്‍ www.cbsc.nic.in എന്ന വിലാസത്തിലോ രജിസ്റ്റര്‍ ചെയ്താല്‍ മതി.

IVRS വഴി റിസള്‍ട്ട് ലഭിക്കുന്നതിനായി ഉപോയഗിക്കേണ്ട NIC നമ്പര്‍ ഇതാണ് 011-24300699, MTNL നമ്പര്‍ 011-28127030, MTS നമ്പരില്‍ നിന്നും 5432128 എന്ന നമ്പരിലേക്കും BSNL ഉപഭോക്താക്കള്‍ 125536, ടാറാറാ ഉപോഭോക്താക്കള്‍ (ഇന്‍ഡികോം, ഡോകോമോ) എന്നീ ഉപഭോകതാക്കള്‍ 54321223+12971 എന്ന നമ്പരിലേക്കും വിളിയ്ക്കാവുന്നതാണ്. ഒരു രജിസ്റ്റര്‍ നമ്പറിന്റെ ഫലം അറിയാന്‍ 0.30 പൈസയാണ് (ഒരു മിനിട്ട്).

എസ് എം എസിലൂടെ റിസള്‍ട്ട് അറിയാന്‍ MTNL ല്‍ നിന്നും 543216, IDEA വരിക്കാര്‍ 55456068, BSNL 57766, TATA(ഇന്‍ഡികോം, ഡോകോമോ ) എന്നിവയില്‍ നിന്ന് 54321 ലേക്കും Airtel ല്‍ നിന്നും 5207011 ലേക്കും, എയര്‍സെല്ലില്‍ നിന്നും 5800002 , ജഗ്രാന്‍ സര്‍വ്വീസില്‍ നിന്ന് 57272, വൊഡാഫോണില്‍ നിന്നും 50000 ലേക്കും NIC ല്‍ നിന്ന് 9212357123 എന്ന നമ്പരിലേയ്ക്കും എസ് എം എസ് ചെയ്യാം.

എസ് എം എസ് വഴി റിസള്‍ട്ട് അറിയുന്നതിന് ഒരു രൂപയാണ് ഈടാക്കുന്നത്.

English summary
The Class X results of the Central Board of Secondary Education Examinations will be declared on Thursday at 10 a.m. and can be accessed through the Internet, SMS or IVRS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X