കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിസിസിഐ വിലക്കി; ധോണി നല്ലകുട്ടിയായി, നാവടക്കി

Google Oneindia Malayalam News

മുംബൈ: വാതുവെപ്പുമായി ഇവിടെ നടക്കുന്ന കോലാഹലങ്ങളൊന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. ഐ പി എല്ലില്‍ സ്വന്തം ടീമിന്റെ മുന്‍ സി ഇ ഒയും ഇന്ത്യന്‍ ടീമിലെ സഹതരാവും അടക്കം ഇരുപതോളം പേര്‍ കേസില്‍ പിടിയിലായതിനെക്കുറിച്ചോ ഒത്തുകളിയെക്കുറിച്ചോ ധോണിക്ക് ഒന്നും പറയാനില്ല. പത്രസമ്മേളനത്തില്‍ ഒത്തുകളിയെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ തടിയൂരി ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂള്‍.

ഒത്തുകളിയെക്കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുതെന്ന് ധോണിക്ക് ബി സി സിയുടെ തിട്ടൂരം ഉണ്ടായിരുന്നു. ധോണിക്ക് മാത്രമല്ല ഒത്തുകളിയെക്കുറിച്ച് ചോദ്യങ്ങള്‍ പാടില്ല എന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശം കിട്ടി. മീഡിയാ മാനേജര്‍ ആര്‍ എന്‍ ബാബയാണ് ധോണിക്കൊപ്പം പത്രസമ്മേളനത്തിന് ഉണ്ടായിരുന്നത്.

dhoni

ഒത്തുകളി വിവാദത്തില്‍ മാധ്യമങ്ങളോട് ഇന്ത്യന്‍ ക്യാപ്റ്റന് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ ധോണി തയ്യാറായില്ല. ഇത്തരം ചോദ്യങ്ങള്‍ പാടില്ലെന്നും അടുത്ത ചോദ്യം ചോദിക്കൂ എന്നും ബാബ ആവര്‍ത്തിച്ചു. ക്യാപ്റ്റനോടാണ് ചോദ്യമെന്നും അദ്ദേഹം മറുപടി പറയട്ടെ എന്നും പത്രക്കാര്‍ ചോദിച്ചെങ്കിലും ജാള്യത്തോടെയുള്ള ചിരി മാത്രമായിരുന്നു ധോണിയുടെ പ്രതികരണം.

ബി സി സി ഐ പ്രസിഡണ്ട് എന്‍ ശ്രീനിവാസന്റെ അടുത്ത അനുയായിയായാണ് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധി ആര്‍ എന്‍ ബാബയെ കരുതപ്പെടുന്നത്. ബി സി സി ഐയിലെ ഒരംഗം ചുണ്ടില്‍ കൈവച്ചാല്‍ മിണ്ടാതിരിക്കാന്‍ മാത്രമുള്ള പവറേയുള്ളോ വെടിക്കെട്ടുവീരനായ ഇന്ത്യന്‍ ക്യാപ്റ്റന് എന്നാണ് പത്രക്കാരുടെ സംശയം.

English summary
Indian Cricket team captain M S Dhoni and BCCI refused to break silence over match fixing controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X