കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാജിയും റെയ്‌നയുമടക്കം പത്ത് കളിക്കാരെ സംശയം

Google Oneindia Malayalam News

raina-bhaji
ദില്ലി: ഒത്തുകളിക്കേസില്‍ ഇന്ത്യയുടെ സീനിയര്‍ താരം ഹര്‍ഭജന്‍സിംഗും ഉള്‍പ്പെട്ടതായി പോലീസ് സൂചന നല്‍കി. അറസ്റ്റിലായ വിന്‍ധൂ ധാരാസിംഗുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പുറത്ത് ഹര്‍ഭജനെ മുംബൈ പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിക്കും. ഭാജിയെ ചോദ്യം ചെയ്യാനായി നിരവധി കാരണങ്ങള്‍ ഉണ്ടെന്ന് പോലീസ് കമ്മീഷണര്‍ ഹിമാന്‍ഷു റോയ് പറഞ്ഞു.

അതേസമയം സുരേഷ് റെയ്‌ന, പ്രവീണ്‍ കുമാര്‍, പീയുഷ് ചൗള, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള പത്തോളം കളിക്കാര്‍ക്ക് വാതുവെപ്പ് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചു. ചെന്നൈ, പുനെ, പഞ്ചാബ് ടീമുകളില്‍ കളിക്കുന്ന ഇവര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. ഉടന്‍തന്നെ ഇവരെ ചോദ്യം ചെയ്യാനായി വിളിപ്പിക്കും എന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്തെ വാതുവെപ്പ് സംഘങ്ങളെ ചോദ്യം ചെയ്തപ്പോഴാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത് എന്ന് ഉത്തര്‍പ്രദേശ് എ ഡി ജി പി അരുണ്‍കുമാര്‍ പറഞ്ഞു. ഒത്തുകളി അന്വേഷണങ്ങളുമായി മുംബൈ, ദില്ലി പോലീസ് സംഘങ്ങളോട് സഹകരിക്കും എന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി ഏറെക്കാലമായി കളിച്ചുവരുന്ന മുന്‍നിര താരങ്ങളാണ് ഹര്‍ഭജന്‍ സിംഗും സുരേഷ് റെയ്‌നയും പ്രവീണ്‍കുമാറും മറ്റും. ഇക്കഴിഞ്ഞ ഐ പി എല്ലില്‍ ഹര്‍ഭജനും റെയ്‌നയും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇവര്‍ ഒത്തുകളിച്ചതായി തെളിഞ്ഞാല്‍ അത് ഇന്ത്യന്‍ ക്രിക്കറ്റിനെ കടുത്ത പ്രതിസന്ധിയിലാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary
Indian off spinner Harbhajan Singh and 10 players from Uttar Pradesh s players will likely to questioned by police in match fixing case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X