Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളം നടി ലീന മരിയ പോള്‍ അറസ്റ്റില്‍

ദില്ലി: തെന്നിന്ത്യന്‍ നടി ലീന മരിയ പോളും കൂട്ടുകാരനും അറസ്റ്റില്‍. ചെന്നൈയില്‍ ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിനെത്തുടര്‍ന്നാണ് അറസ്റ്റ്. വഞ്ചനാകുറ്റം, ക്രിമിനല്‍ ഗൂഢാലോചനാ എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റമാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ചെന്നൈ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരും ദില്ലി പൊലീസും ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരോടൊപ്പം ഇവരുടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരേയും അറസ്റ്റ് ചെയ്തു.

മലയാളം ഉള്‍പ്പെടെ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ് ലീന മരിയ പോള്‍. മോഹന്‍ലാലിനോടൊപ്പം റെഡ് ചില്ലീസ് എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.ലീനയുടെ സുഹൃത്തായ ബാലാജി ചന്ദ്രശേഖറും ചേര്‍ന്ന് ധാരാളം തട്ടിപ്പുകള്‍ തമിഴ്‌നാട്ടില്‍ നടത്തിയതായാണ് വിവരം. ഇയാള്‍ ലീനയുടെ ഭര്‍ത്താവാണെന്നും പൊലീസ് പറയുന്നു.

ബാലാജി ഐഎഎസ് ഉദ്യോഗസ്ഥനാണെന്നും മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ അടുത്തയാളാണെന്ന് ചമഞ്ഞും കോടികളുടെ തട്ടിപ്പ് നടത്തി. ലീനയ്‌ക്കൊപ്പം ജയകുമാര്‍ എന്ന പേരില്‍ അന്പത്തൂരിലെ കാനറാ ബാങ്കില്‍ നിന്നും 19 കോടി രൂപ വായ്പയെടുത്തു. 2011 ആണ് വായ്പയെടുത്തത് അതിനുശേഷം ഇയാള്‍ മുങ്ങുകയായിരുന്നു.

വ്യാവസായിക ആവശ്യങ്ങള്‍ക്ക് എന്ന് പറഞ്ഞ് വ്യാജരേഖകള്‍ കാട്ടിയാണ് വായ്പ എടുത്തത്. ചെന്നൈ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ ലീനയും പ്രതി ചേര്‍ക്കപ്പെട്ടു. ലീനയും ബാലാജിയും ദില്ലിയില്‍ ഉണ്ടെന്ന വിവരം അറിഞ്ഞ് ഒരാഴ്ച മുന്പാണ് ചെന്നൈ ക്രൈം ബ്രാഞ്ച് സംഘം ദില്ലിയിലേക്ക് തിരിച്ചത്.

അറസ്റ്റിലായ ഇവരുടെ പക്കല്‍ നിന്നും ലൈസന്‍സ് ഇല്ലാത്ത നാല് തോക്കുകള്‍ കണ്ടെത്തി. ഒന്‍പത് ആഢംബര കാറുകളും 81 വില കൂടിയ വാച്ചുകളും പൊലീസ് പിടിച്ചെടുത്തു. ലീനയേയും മറ്റ് പ്രതികളേയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

റെഡ് ചില്ലീസ് എന്ന ചിത്രത്തിന് പുറമെ മദ്രാസ് കഫേ , ഹസ്ബന്റ്‌സ് ഇന്‍ ഗോവ , കോബ്ര എന്നീ ചിത്രങ്ങളിലും ലീന അഭിനയിച്ചിട്ടുണ്ട്.

ലീന മരിയ പോള്‍

ലീന മരിയ പോള്‍

ലീന മരിയ പോള്‍

ലീന മരിയ പോള്‍

റെഡ് ചില്ലീസ്, ഹസ്ബന്റ്‌സ് ഇന്‍ ഗോവ, കോബ്ര എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌

തട്ടിപ്പ് കേസില്‍ നടിയെ ചെന്നൈ പോലിസ് അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നു

ഇപ്പോള്‍ ജോണ്‍ എബ്രഹാമിന്റെ മദ്രാസ് കഫേ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌

മുഖം മറച്ചുകൊണ്ട് താരം. നടിയ്ക്ക് സ്വന്തമായി നിരവധി ആഡംബര കാറുകളുണ്ട്.


മോഡല്‍ രംഗത്തും ഏറെ ശ്രദ്ധേയയായിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+