കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീനിവാസന്‍ രാജിവെക്കണമെന്ന് കായികമന്ത്രാലയവും

Google Oneindia Malayalam News

ദില്ലി: ഒത്തുകളി വിവാദത്തില്‍ രാജിവെക്കാതെ തടി രക്ഷപ്പെടുത്താമെന്ന ബി സി സി ഐ പ്രസിഡണ്ട് എന്‍ ശ്രീനിവാസന്റെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി. ബി സി സി ഐയിലെ തലമുതിര്‍ന്ന നേതാക്കളായ അരുണ്‍ ജെയ്റ്റ്‌ലിയുടെയും രാജീവ് ശുക്ലയുടെയും അഭ്യര്‍ത്ഥന തള്ളിയ 'ചീനു'വിനോട് രാജിവെക്കണമെന്ന് കേന്ദ്ര കായിക മന്ത്രാലയവും ആവശ്യപ്പെട്ടിരിക്കുകയാണ്.

സ്വന്തം ടീമായ ചെന്നൈ സൂപ്പര്‍കിംഗ്‌സ് കൂടി ഒത്തുകളി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ധാര്‍മിക ഉത്തരാവാദിത്തം കണക്കിലെടുത്ത് രാജിവെക്കാനാണ് കായിക മന്ത്രാലയം ശ്രീനിവാസനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ധാര്‍മികതയ്ക്കും തന്നെ കുലുക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ശ്രീനിവാസന്‍.

sreeni

നേരത്തെ അന്വേഷണം പൂര്‍ത്തിയാകും വരെ ശ്രീനിവാസന്‍ മാറി നില്‍ക്കണമെന്നാണ് ഐ പി എല്‍ കമ്മിഷണര്‍ രാജീവ് ശുക്ലയും ബി സി സി ഐ സെക്രട്ടറി അരുണ്‍ ജെയ്റ്റ്‌ലിയും ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ ശ്രീനിവാസന്‍ തയ്യാറായിരുന്നില്ല. ഇവര്‍ക്കുപുറമേ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ശ്രീനിവാസന്റെ രാജി ആവശ്യപ്പെട്ടിരുന്നു.

ഒത്തുകളി വിവാദത്തില്‍ മരുമകനും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമയുമായ ഗുരുനാഥ് മെയ്യപ്പന്‍ പിടിയിലായതോടെയാണ് ശ്രീനിവാസന്റെ രാജിക്കായി ആവശ്യം ഉയര്‍ന്നത്. എന്നാല്‍ തന്റെ രാജി ഒന്നിനും പരിഹാരമല്ലെന്നും കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടത്താമെന്നുമാണ് ശ്രീനിവാസന്റെ നിലപാട്.

അതേസമയം ഒത്തുകളിക്കേസില്‍ പിടിയിലായ മെയ്യപ്പന്റെ പോലീസ് കസ്റ്റഡി മെയ് 31 വരെ നീട്ടി.

English summary
Sports Ministry says BCCI President N. Srinivasan should resign on moral grounds.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X