Get Updates
Get notified of breaking news, exclusive insights, and must-see stories!

തീഹാര്‍ജയിലിലും നമ്പര്‍വണ്‍: വിജയചിഹ്നംകാട്ടി ശ്രീ

ദില്ലി: ഐ പി എല്ലിലെ ഒത്തുകളി കേസില്‍ പിടിയിലായ ആദ്യതാരമായ കേരള ഫാസ്റ്റ് ബൗളര്‍ ശ്രീശാന്തിന് തിഹാര്‍ ജയിലില്‍ ഒന്നാം നമ്പര്‍ മുറി. പോലീസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. ജയിലിലേക്ക് കൊണ്ടുപോകവേ ആള്‍ക്കൂട്ടത്തിന് നേരെ കൈവീശിക്കാണിച്ചും ചിരിച്ചും ഉല്ലാസവാനായിട്ടായിരുന്നു ശ്രീശാന്ത് ചൊവ്വാഴ്ച കോടതിയില്‍ പ്രത്യക്ഷപ്പെട്ടത്.

ജൂണ്‍ നാല് വരെയാണ് ചോവ്വാഴ്ച ശ്രീശാന്തിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. സാകേത് മെട്രോപൊളിറ്റന്‍ കോടതി ശ്രീശാന്തിന്റെ ജാമ്യേപക്ഷ തള്ളുകയും ശ്രീയെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിടുകയുമായിരുന്നു. പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ വേണ്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയും കോടതി തള്ളി.

ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെ ജഡ്ജി ലോകേഷ് കുമാര്‍ ശര്‍മ പലപ്പോഴും പോലീസിനെ കളിയാക്കുകയും വിമര്‍ശിക്കുകയും ചെയ്തു. ശ്രീശാന്തിനെ ആവശ്യത്തില്‍ കൂടുതല്‍ സമയം കസ്റ്റഡിയില്‍ കിട്ടിയല്ലോ ഇനിയും പോലീസ് കസ്റ്റഡി അനുവദിക്കാന്‍ കഴിയില്ല എന്നും കോടതി പറഞ്ഞു. ജയിലില്‍ വി ഐ പി പരിഗണനയാണേ്രത ശ്രീശാന്തിന് ലഭിച്ചിരുന്നത്.

അതേസമയം ജൂണ്‍ രണ്ടി്‌ന് തന്റെ വിവാഹമാണെന്ന് കാണിച്ച് ഒത്തുകളിയില്‍പെട്ട താരമായ അങ്കിത് ചവാന്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതി തള്ളിക്കളഞ്ഞു.

വിജയചിഹ്നംകാട്ടി ശ്രീ

വിജയചിഹ്നംകാട്ടി ശ്രീ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+