ഉപമുഖ്യമന്ത്രി; ചെന്നിത്തല കുറച്ചധികം വിയര്‍ക്കും

ഉപമുഖ്യമന്ത്രി പദത്തിന് കുഞ്ഞാലിക്കുട്ടിയാണ് യോഗ്യനെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദാണ് ആദ്യവെടി പൊട്ടിച്ചത്. ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിന് മാത്രമായി തീരുമാനിക്കാന്‍ സാധിക്കില്ലെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗമായ ഇ ടി മുഹമ്മദ് ബഷീറും പറഞ്ഞു. യു ഡി എഫില്‍ ചര്‍ച്ച ചെയ്യാതെ തീരുമാനം എടുക്കരുതെന്നും കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കി.
ഘടകകക്ഷികളോട് ആലോചിക്കാതെയാണ് കോണ്‍ഗ്രസ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നും ലീഗും കേരള കോണ്‍ഗ്രസും ഇതേക്കുറിച്ച് ഒന്നും അറിഞ്ഞിട്ടില്ലെന്നും മന്ത്രി കെ പി കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
കെ എം മാണി ഉപമുഖ്യന്ത്രി സ്ഥാനത്തിന് അര്‍ഹനാണെന്ന വാദവുമായി കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജുവും രംഗത്തുവന്നു. എന്നാല്‍ താന്‍ ഉപമുഖ്യമന്ത്രിസ്ഥാനം ആഗ്രഹിക്കുന്നില്ലെന്ന് കെ എം മാണി വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ ഒരു സ്ഥാനം വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതുണ്ടെന്ന് ഘടകകക്ഷികള്‍ ഒരേസ്വരത്തില്‍ പറയുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍ രണ്ടാമനായി മന്ത്രിസഭയില്‍ എത്താനുള്ള ചെന്നിത്തലയുടെ നീക്കങ്ങള്‍ അത്ര എളുപ്പം സാധ്യമാകാനിടയില്ല എന്ന് ചുരുക്കം.












Click it and Unblock the Notifications