കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എവറസ്റ്റില്‍ നിന്ന് നീക്കിയത് 4000 കിലോ മാലിന്യം

  • By Aswathi
Google Oneindia Malayalam News

Mount Everest
കാഠ്മണ്ഡു: കാഴ്ച്ചയില്‍ അതിമനോഹരമായ എവറസ്റ്റ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയെന്ന പേരോടെ ഉയരങ്ങളില്‍ തന്നെയാണ്. എന്നാല്‍ഏറ്റവും ഒടുവില്‍ വന്ന റിപ്പോര്‍ട്ടനുസരിച്ച് 8,848 മീറ്റര്‍ ഉയരമുള്ള എവറസ്റ്റിന്റെ പകുതി ഉയരവും പങ്കിടുന്നത് മാലിന്യകൂമ്പാരമാണെന്നാണ് പുതിയ കൗതുകം വാര്‍ത്ത. 4010 കിലോഗ്രാം മാലിന്യമാണ് ഇന്ത്യ-നേപ്പാള്‍ സേന അംഗങ്ങള്‍ കഴിഞ്ഞ ദിവസം എവറസ്റ്റില്‍ നിന്ന് നീക്കം ചെയ്തത്.

സാഗര്‍മാത പരിവേഷണം എന്നു പേരിട്ട ശുചീകരണ പരിപാടി ഒന്നര മാസം നീണ്ട സമയമെടുത്താണ് സംഘം മാലിന്യം ശേഖരണം നടത്തിയത്. എവറസ്റ്റ്പര്‍വതാരോഹണത്തിന്റെ ചരിത്രത്തിലാദ്യമായാണ് കൊടുമുടിയില്‍ നിന്നും ബേസ് ക്യാമ്പില്‍ നിന്നും ഇത്തരമൊരു ശുദ്ധീകരണം. ശേഖരിച്ച മാലിന്യങ്ങള്‍ സൈനിക സംഘം നാംചേയിലെ മൗണ്ട് എവറസ്റ്റ് പൊലൂഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിക്ക് കൈമാറി.

1954 ല്‍ ഇന്ത്യ നടത്തിയ സര്‍വേ പ്രകാരമുള്ള എവറസ്റ്റിന്റെ ഉയരം സംബന്ധിച്ച കണക്ക് തെറ്റാണെന്ന് വാദവുമായി നേപ്പാള്‍ രംഗത്ത് വന്നിരുന്നു. 1999ലെ സര്‍വേ ആധാരമാക്കി എവറസ്റ്റിന്റെ ഉയരം 8,850മീറ്റര്‍ ആണെന്നായിരുന്നു ചൈനീസിന്റെ വാദം. ഉയരം 8,848 മീറ്റര്‍ ആണോ 8,850 മീറ്റര്‍ ആണോ എന്നുള്ളത് കുറ്റമറ്റ നൂതന സംവിധാനങ്ങള്‍ ഉപയോഗിച്ച് വിദഗ്ധ വിലയിരുത്തും. പക്ഷേ 4010 കിലോഗ്രം മാലിന്യം എവറസ്റ്റില്‍ ഉണ്ടായിരുന്നു എന്നതാണ് സത്യം.

English summary
A joint army team of India and Nepal has collected over 4,000 kilograms of garbage from Everest Mount.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X