ഇന്ത്യക്കാരനെ യുഎഇ യില്‍ വധശിക്ഷയ്ക്ക് വിധിച്ചു
ദുബായ്: വീട്ടമ്മയെ കൊലപ്പെടുത്തിയ ഇന്ത്യക്കാരന് വധശിക്ഷ. യു എ ഇ കോടതിയാണ് 28 കാരനായ ഇന്ത്യക്കാരന് വധശിക്ഷ വിധിച്ചിരിയ്ക്കുന്നത്. 2012 അവസാനത്തോട് കൂടിയാണ് സംഭവം നടക്കുന്നത് . വീട്ടമ്മയുടെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു ദുബായില്‍ അക്കൗണ്ടന്റായ യുവാവ്.
കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവിന്റെ കൈയ്യില്‍ നിന്നും ഇയാള്‍ പഴയ വാഷിംഗ് മെഷീന് വാങ്ങിയിരുന്നു. എന്നാല്‍ ഇതിന്റെ രസീത് നല്‍കിയിരുന്നില്ല. രസീത് വാങ്ങുന്നതിനായാണ് യുവാവ് സ്ത്രീയുടെ വീട്ടില്‍ പോയത്. ഭര്ത്താവ്പുറത്ത് പോയിരിക്കുകയാണ് മടങ്ങി വന്നാല്‍ മാത്രമേ രസീത് നല്കാന് കഴിയൂ എന്ന് യുവതി പറഞ്ഞു.
തനിക്ക് കുടിയ്ക്കാന്‍ ഒരു ഗ്ളാസ് വെള്ളം വേണമെന്ന് ഇയാള്‍ സത്രീയോട് ആവശ്യപ്പെട്ടു. നിമിഷങ്ങള്‍ക്കകം തന്നെ യുവാവ് ആവശ്യപ്പെട്ടത് പോലെ വെള്ളവുമായി യുവതി എത്തി.
തുടര്‍ന്ന് യുവതിയുടെ കൈയ്യില്‍ നിന്നും വെള്ളം വാങ്ങാനെന്ന വ്യാജേന ഒളിപ്പിച്ച് വച്ചിരുന്ന കത്തിയെടുത്ത് കഴുത്ത് മുറിയ്ക്കുകയായിരുന്നു പ്രതി. അതിനുശേഷം സ്ത്രീയുടെ വീട്ടില്‍ നിന്നും ഒരു ബാഗ് നിറയെ ആഭരണങ്ങളും കൈക്കലാക്കി കടന്ന് കളഞ്ഞു.ഇയാള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ജീവിച്ച് കൊണ്ടിരുന്നത്. 2012 സെപ്റ്റംബര്‍ 26 നാണ് സംഭവം നടക്കുന്നത്.
വിധിയിന്മേല് 15 ദിവസത്തിനകം യുവാവിന് അപ്പീല്‍ സമര്‍പ്പിക്കാം. അപ്പീല്‍ അംഗീകരിയ്ക്കാത്ത പക്ഷം പ്രതിയെ കൊല്ലും.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications