നാടുകടത്തിയസൗദിസുന്ദരന് മെര്‍ഡിസ് നല്‍കിയസ്ത്രീ?
ദുബായ്: അമിത സൗന്ദര്യത്തിന്റെ പേരില്‍ സൗദിയില്‍ നിന്നും നാടുകടത്തിയ ഒമര്‍ ബൊര്‍ക്കാന്‍ ഗാലയ്ക്ക് അജ്ഞാത യുവതി മെഴ്‌സിഡസ് കാര്‍ നല്‍കി. ഗാലയുടെ പിറന്നാള്‍ ദിനത്തില്‍ വളരെ അപ്രതീക്ഷിതമായാണ് കാര്‍ ലഭിച്ചത്. സൗന്ദര്യം ശാപമായവനെന്ന് പറയപ്പെട്ടെങ്കിലും സൗദി സുന്ദരന് ഇപ്പോള്‍ നല്ലകാലമാണ്.
വിവിധ രാജ്യങ്ങളിലായി നൂറുകണക്കിന് ആരാധികമാരാണ് ഇയാള്‍ക്കുള്ളത്. ഒരു യൂറോപ്യന്‍ മാഗസിനിലൂടയാണ് തനിക്ക് കാര്‍ ലഭിച്ച വിവരം ഒമര്‍ ലോകത്തെ അറിയിച്ചത്.
പിറന്നാള്‍ ദിവസം രാവിലെ തന്റെ വീട്ടില്‍ എത്തിയ ഒരു വ്യക്തി ഏതാനും പേപ്പറുകള്‍ ഒപ്പിട്ടുവാങ്ങുകയായിരുന്നെന്നും. കാര്‍ ലഭിച്ചപ്പോള്‍ അതിയായ സന്തോഷം തോന്നിയെന്നും ഒമര്‍ അറിയിച്ചു.ഒമറിന് ലഭിച്ച മെര്‍സിഡസ് ജി55 ന്റെ വില 5624000.00 രൂപയാണ്. എന്നാല്‍ തനിക്ക് ഇത്രയും വില കൂടിയ സമ്മാനം നല്‍കിയ യുവതി ആരാണെന്ന് അറിയില്ലെന്നും ഒമര്‍ പറഞ്ഞു
25 കാരനായ ഒമര്‍ കവിയും മോഡലും നടനുമോക്കെയാണ്. ഇതിനോടകം തന്നെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഇയാള്‍ പ്രശസ്തനായിക്കഴിഞ്ഞു












Click it and Unblock the Notifications