കുര്യനെ പങ്കെടുപ്പിച്ചതില്‍ സ്ത്രീസംഘടനയ്ക്ക് ഖേദം

സൂര്യനെല്ലി പീഡനക്കേസില്‍ പ്രതിയെന്ന് ആരോപണം നേരിടുന്ന പി ജെ കുര്യനെ ദില്ലിയില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുപ്പിച്ചതിനെതിരെ പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്നാണ് സംഘടന വിശദീകരണവുമായി രംഗത്തുവന്നത്. സ്ത്രീശാക്തീകരണത്തിനും അവകാശങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് വുമണ്‍ ഡെലിവര്‍.
സൂര്യനെല്ലി സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാല്‍പ്പതിലധികം പേര്‍ 41 ദിവസത്തോളം വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്. 1996 ജനുവരി - ഫെബ്രുവരി മാസങ്ങളിലായിരുന്നു സംഭവം. 39 പ്രതികളാണ് കേസില്‍ ഉള്ളത്. തന്നെ പീഡിപ്പിച്ചവരുടെ കൂട്ടത്തില്‍ പി ജെ കുര്യനും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴി.
കേസില്‍ കോടതി പി ജെ കുര്യനെ വെറുതെ വിട്ടിരുന്നു. ക്വലാലംപൂരില്‍ നടക്കുന്ന എംപിമാരുടെ വനിതാ സമ്മേളനത്തിലും പി ജെ കുര്യന്‍ പങ്കെടുത്തിരുന്നു. പി ജെ കുര്യനെ വനിതാസംഘടനകളുടെ പരിപാടികളില്‍ പങ്കെടുപ്പിക്കുന്നതിനെതിരെ നിരവധി പേര്‍ പ്രതിഷേവുമായി രംഗത്തുവന്നിരുന്നു.












Click it and Unblock the Notifications