കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുര്യനെ പങ്കെടുപ്പിച്ചതില്‍ സ്ത്രീസംഘടനയ്ക്ക് ഖേദം

Google Oneindia Malayalam News

pjkurien
ദില്ലി: പീഡനക്കേസില്‍ ആരോപണം നേരിടുന്ന ആളാണ് എന്ന് അറിഞ്ഞിരുന്നെങ്കില്‍ പി ജെ കുര്യനെ തങ്ങളുടെ പരിപാടിയില്‍ സംസാരിക്കാന്‍ അനുവദിക്കില്ലായിരുന്നു എന്ന് സ്ത്രീസംഘടനയായ വുമണ്‍ ഡെലിവര്‍. ഇത്തരത്തില്‍ ഒരു ആരോപണം നേരിടുന്ന ആളാണ് രാജ്യസഭാ ഉപാധ്യക്ഷനെന്ന് തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും വുമണ്‍ ഡെലിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

സൂര്യനെല്ലി പീഡനക്കേസില്‍ പ്രതിയെന്ന് ആരോപണം നേരിടുന്ന പി ജെ കുര്യനെ ദില്ലിയില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുപ്പിച്ചതിനെതിരെ പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്നാണ് സംഘടന വിശദീകരണവുമായി രംഗത്തുവന്നത്. സ്ത്രീശാക്തീകരണത്തിനും അവകാശങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് വുമണ്‍ ഡെലിവര്‍.

സൂര്യനെല്ലി സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാല്‍പ്പതിലധികം പേര്‍ 41 ദിവസത്തോളം വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്. 1996 ജനുവരി - ഫെബ്രുവരി മാസങ്ങളിലായിരുന്നു സംഭവം. 39 പ്രതികളാണ് കേസില്‍ ഉള്ളത്. തന്നെ പീഡിപ്പിച്ചവരുടെ കൂട്ടത്തില്‍ പി ജെ കുര്യനും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴി.

കേസില്‍ കോടതി പി ജെ കുര്യനെ വെറുതെ വിട്ടിരുന്നു. ക്വലാലംപൂരില്‍ നടക്കുന്ന എംപിമാരുടെ വനിതാ സമ്മേളനത്തിലും പി ജെ കുര്യന്‍ പങ്കെടുത്തിരുന്നു. പി ജെ കുര്യനെ വനിതാസംഘടനകളുടെ പരിപാടികളില്‍ പങ്കെടുപ്പിക്കുന്നതിനെതിരെ നിരവധി പേര്‍ പ്രതിഷേവുമായി രംഗത്തുവന്നിരുന്നു.

English summary
Women Deliver in a statement on Wednesday said they would not have permitted Kurien to speak at a side event had they been aware of the controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X