കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെയ്‌ലിന് കോഡ് രാവണന്‍, ശ്രീശാന്തിന് റൊട്രു

Google Oneindia Malayalam News

മുംബൈ: ക്രിസ് ഗെയ്‌ലിനെ രാവണന്‍ എന്ന വിളിച്ചാല്‍ വാതുവെപ്പുകാരെ കുറ്റം പറയാനൊന്നും പറ്റില്ല. അമ്മാതിരി അലക്കല്ലേ ഇഷ്ടന്‍ ഐ പി എല്ലില്‍ അലക്കിവിട്ടത്. 66 പന്തില്‍ 175 റണ്‍സെടുത്ത ക്രിസ് ഗെയ്‌ലിനെ വിളിക്കാന്‍ പറ്റിയ പേര് തന്നെയാണ് അത്. എന്നാല്‍ ശ്രീശാന്തിനെ റോട്രുവെന്ന് വിളിച്ചത് എന്തുകാരണം കൊണ്ടാണെന്നത് ഇനിയും വ്യക്തമല്ല.

പിടിയിലായ ബോളിവുഡ് താരം വിന്‍ധൂ ധാരാസിംഗിന്റെ സഹായത്തോടെയാണ് മുംബൈ പോലീസ് കളിക്കാരുടെ കോഡ് പേരുകള്‍ മനസ്സിലാക്കിയത്. വിന്‍ധു പറയുന്നത് പോലെയാണെങ്കില്‍ ഒത്തുകളിക്കാര്‍ ക്രിസ് ഗെയ്‌ലിനെ വിളിച്ചിരുന്നത് രാവണന്‍ എന്നാണ്. ശ്രീശാന്തിന്റെ പേരാകട്ടെ റോട്രുവെന്നും.

galye

ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി ഹെലികോപ്ടര്‍ എന്ന പേരിലാണേ്രത ഇവര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. ഹെലികോപ്റ്റര്‍ ഷോട്ടുകള്‍ കളിക്കുന്നത് കൊണ്ടാവും ധോണിക്ക് ഈ പേര് കിട്ടിയത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പുറത്താക്കപ്പെട്ട സി ഇ ഒ ഗുരുനാഥ് മെയ്യപ്പന്‍ ഗുരുവും വിന്‍ധു ധാരാസിംഗ് ജാക്കുമാണത്രെ.

യുവരാജിനെ മോഡലെന്നും മലിംഗയെ മാക്കി എന്നുമാണ് ഇടനിലക്കാര്‍ വിളിച്ചിരുന്നത്. കളിക്കാര്‍ക്ക് മാത്രമല്ല, ഇടനിലക്കാര്‍ക്കും മോഡലുകള്‍ക്കും വരെ ഇത്തരത്തില്‍ കോഡ് പേരുകള്‍ ഉണ്ടെന്നാണ് പോലീസ് വെളിപ്പെടുത്തുന്നത്. കമല്‍നാഥ് പി എന്ന പേരിലുള്ള മൊബൈല്‍ കണക്ഷന്‍ ആണ് മെയ്യപ്പന്‍ ഉപയോഗിച്ചിരുന്നത്.

English summary
Mumbai Crime Branch, which decoded some of these names with the help of Vindu Dara Singh, found that while S Sreesanth was Rotru, Gurunath Meiyappan was Guru and Vindu was Jack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X