ചെന്നിത്തലയുടെ ഫോണും തിരുവഞ്ചൂര്‍ ചോര്‍ത്തിയെന്ന്

എന്‍ എസ് എസിന്റെ സഹായമില്ലാതെയാണ് യു ഡി എഫ് വിജയിച്ചത് എന്ന് പറയാന്‍ പറ്റില്ല. അങ്ങിനെ പറയുകയാണെങ്കില്‍ നിലവില്‍ 12 എം എല്‍ എ മാര്‍ രാജിവെക്കേണ്ടിവരുമെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ഇനി കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തില്ല. എന്‍ എസ് എസുമായുള്ള ധാരണ അട്ടിമറിച്ചത് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വമാണ്.
സംസ്ഥാന നേതൃത്വത്തെ തിരുത്താന്‍ ഹൈക്കമാന്‍ഡ് ഇടപെട്ടില്ല എന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ സ്ഥാനമാനങ്ങള്‍ ഉപേക്ഷിച്ച എന്‍ എസ് എസ് പ്രവര്‍ത്തകരെ അഭിനന്ദിക്കാനും സുകുമാരന്‍ നായര്‍ മറന്നില്ല.
നേരത്തെ ഇന്റലിജന്‍സ് വിഭാഗം തന്റെ ഫോണ്‍ ചോര്‍ത്തി എന്ന ആരോപണവുമായി ജി സുകുമാരന്‍ നായര്‍ രംഗത്ത് വന്നിരുന്നു. ആഭ്യന്തര വകുപ്പിന്റെ അറിവോടെയാണ് തന്റെ ഫോണ്‍ ചോര്‍ത്തിയത് എന്നും ഇക്കാര്യം ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ആരു ശ്രദ്ധിച്ചില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാല്‍ ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്നും ഇക്കാര്യങ്ങള്‍ പെരുന്നയില്‍ പോയി റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റില്ല എന്നുമായിരുന്നു ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രതികരണം.












Click it and Unblock the Notifications