എഴുതാന്‍ മറന്നുപോയി സഞ്ജയ് ദത്ത് ജയിലില്‍
പുനെ: ബോളിവുഡ് സൂപ്പര്‍ താരം സഞ്ജയ് ദത്തിന് എഴുതാന്‍ അറിയില്ലേ? ഇല്ല എന്നാണ് പുനെ യെര്‍വാഡ ജയിലില്‍ നിന്നുള്ള വാര്‍ത്തകള്‍. സൂപ്പര്‍ താരം എഴുത്ത് മറന്നുപോയത്രെ. ഏതാണ്ട് 30 വര്‍ഷത്തോളമായി ദത്ത് എന്തെങ്കിലും എഴുതിയിട്ട് എന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.
പരിചാരകരാണ് സഞ്ജയ് ദത്തിന് വേണ്ടി എഴുതിയിരുന്നത്. ജയിലിലായതോടെ എഴുതാനായി പരിചാരകരെ കിട്ടാത്ത സ്ഥിതിയിലാണ് സഞ്ജയ് ദത്ത്. കഴിഞ്ഞ 30 കൊല്ലത്തിനിടെ മുന്നാഭായി ആകപ്പാടെ പേനയെടുത്തിട്ടുള്ളത് ഒപ്പിടാന്‍ വേണ്ടിയായിരുന്നത്രെ.

ജയിലില്‍ ആവശ്യമായ സാധനങ്ങള്‍ കിട്ടണമെങ്കില്‍ പേപ്പറില്‍ എഴുതി കാന്റീനില്‍ ഏല്‍പ്പിക്കണം. എന്നാല്‍ ഇതെഴുതാനായി പേനയും പേപ്പറും കയ്യില്‍ കൊടുത്തപ്പോള്‍ അന്തംവിട്ടിരിക്കുന്ന സൂപ്പര്‍ താരത്തെയാണ് പോലീസുകാര്‍ കണ്ടത്. ലളിതമായ കാര്യങ്ങള്‍ പോലും എഴുതാന്‍ ദത്ത് മറന്നുപോയി.
എന്തായാലും ഇത്തവണ ദത്ത് പറഞ്ഞുകൊടുത്ത് സഹതടവുകാര്‍ കാര്യങ്ങള്‍ എഴുതിക്കൊടുത്തു. ഇനിയും മൂന്നരവര്‍ഷത്തോളം ശിക്ഷ ബാക്കിയുള്ള സഞ്ജയ് ദത്ത് ജയിലില്‍ എഴുതാനും പഠിക്കേണ്ടി വരുമെന്ന് സാരം. 1993 ലെ ബോംബെ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ആയുധനിയമപ്രകാരമാണ് സഞ്ജയ് ദത്ത് ജയില്‍ ശിക്ഷ അനുഭവിക്കുന്നത്.












Click it and Unblock the Notifications