5000 രൂപയില്ല, 19 വര്‍ഷം ജയിലില്‍ തന്നെ

1990 ല്‍ കൊലപാതക കുറ്റത്തിന് വിജയ കുമാരിക്ക് ജീവപര്യന്തം തടവും വിധിച്ച കോടതി 1994 ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ജാമ്യ തുകയായ 5000 രൂപ നല്‍കി സഹായിക്കാന്‍ ഇവര്‍ക്ക് ബന്ധുക്കളായി ആരുമുണ്ടായിരുന്നില്ല. ഒടുക്കം ഇപ്പോള്‍, ലഖ്‌നൊ ജയിലിലെ താമസത്തിനിടയില്‍ പിറന്ന മകന്‍ കന്‍ഹിയായി വളര്‍ന്ന് വലുതായി 5000 രൂപ ജോലി ചെയ്ത് ഉണ്ടാക്കി. ആ പണം ജാമ്യ തുകയായി കെട്ടിവച്ച് അമ്മയെ പുറത്തിറക്കി.
കാണ്‍പൂറിലെ ഗാര്‍മെന്റ് ഫാക്ടറിയില്‍ ജോലി ചെയ്താണ് കന്‍ഹിയായി അമ്മയെ പുറത്തിറക്കാനുള്ള പണം കണ്ടെത്തിയത്. എന്തായാലും ഈ സംഭവം വാര്‍ത്തയായതോടെ അലഹബാദ് ഹൈക്കോടതി ഇത്തരത്തില്‍ കഷ്ടപ്പെടുന്ന പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമം തുടങ്ങി. വിജയ കുമാരിയെ പോലെ ജാമ്യം ലഭിച്ചിട്ടും ജയിലില്‍ തന്നെ കഴിയുന്നവരുടെ വിവരം നല്‍കാന്‍ ഹൈക്കോടതി ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications