കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരസ്യ കമ്പനിയുടെ മറവില്‍ പെണ്‍വാണിഭം

  • By Aswathi
Google Oneindia Malayalam News

Arrest
കൊച്ചി: പരസ്യ കമ്പനിയുെട മറവില്‍ പെണ്‍വാണിഭം നടത്തിയ നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി കലൂര്‍ ദേശാഭിമാനി റോഡിലെ സ്റ്റുഡിയോ ഉടമ ജോസഫിനെ അടക്കം നാലു പേരെയാണ് നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. റിനി വിഷ്വല്‍ മീഡിയ എന്ന സ്ഥാപനത്തിന്റെ മറവില്‍ പെണ്‍വാണിഭം നടത്തി വന്ന സംഘമാണ് പിടിക്കപ്പെട്ടത്. പ്രതികളില്‍ നിന്ന് പൊലീസ് പണവും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.

അസമയത്തും മറ്റും ആളുകള്‍ വന്നു പോവുന്നതിനെ തുടര്‍ന്ന് റസിഡന്‍സ് അസോസിയേഷന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നിരീക്ഷണത്തിലായിരുന്ന സ്ഥാപനത്തില്‍ ഇടപാടുകാര്‍ എത്തിയപ്പോള്‍ കെട്ടിടം വളഞ്ഞ് പിടികൂടുകയായിരുന്നു. പ്രതികളില്‍ നിന്ന് നാല്‍പതിനായിരം രൂപയും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ഇടപാടുകാര്‍ എത്തി എന്നു കരുതുന്ന ബൊലേറോ ജീപ്പും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

സ്ഥാപന ഉടമ ഇടപ്പള്ളി സ്വദേശി ജോസഫ്, തൃപ്പൂണിത്തറ സ്വദേശി രാജിയെന്ന രശ്മി, ഇടപാടുകാരായ സണ്ണി, ജിജോ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഇവര്‍ പരസ്യ കമ്പനിയുടെ മറവില്‍ പെണ്‍വാണിഭം നടത്തി വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വാര്‍ത്ത പുറത്തറിഞ്ഞതോടെ നാട്ടുകാരുടെ വന്‍ സംഘമാണ് പരസ്യകമ്പനിക്കു മുന്നില്‍ തടിച്ചു കൂടിയത്.

English summary
In Kochi, police arrested four persons on charges of flesh trade.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X