കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിടിയിലായ കള്ളനോട്ടുകള്‍ക്ക് നക്‌സല്‍ ബന്ധം

  • By Aswathi
Google Oneindia Malayalam News

Blackmoney
കൊല്ലം: കൊല്ലത്ത് പിടിയിലായ കള്ള നോട്ട് സംഘത്തിന് നക്‌സല്‍ ബന്ധമുണ്ടെന്ന് പോലീസ്. കൊല്ലം റെയില്‍വേസ്‌റ്റേഷനു സമീപത്തുവച്ച് ആറര ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി കൊല്ലം ഈസ്റ്റ് പോലീസാണ് രണ്ടു പേരെ പിടികൂടിയത്. നാഗര്‍കോവില്‍ സ്വദേശികളായ തങ്കരാജനും മണിയനുമാണ് കള്ളനോട്ടുകളുമായി പിടിക്കപ്പെട്ടത്. കേസ് എന്‍ഐഎ അന്വേഷിക്കേണ്ടി വരുമെന്ന് പൊലീസ് കമ്മീഷ്ണര്‍ ദേബേഷ് കുമാര്‍ ബെഹ്ര പറഞ്ഞു.

ആയിരത്തിന്റയും അഞ്ഞൂറുകളുടെയും ആറര ലക്ഷം രൂപയുടെ നോട്ടുകള്‍ക്കൊപ്പം കള്ള നോട്ട് അടിക്കാന്‍ ഉപയോഗിക്കുന്ന പ്രിന്റെറും പ്രതികളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. പാക് നിര്‍മ്മിത കള്ളനോട്ടുകളാണ് ഇവയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. രണ്ടു വര്‍ഷം മുമ്പ് എട്ടു കോടി രൂപയുടെ കള്ള നോട്ട് പാകിസ്ഥാനില്‍ നിന്ന് കൊല്ലത്തെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കേസിനെ കുറിച്ച് കൂടുതന്‍ തെളിവെടുപ്പും അന്വേഷണവും നടത്താനുള്ളതു കൊണ്ട് വിവരങ്ങള്‍ പുറത്തു വിടാന്‍ കഴിയില്ലെന്ന് അന്വേഷണ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ ദേബേഷ് കുമാര്‍ ബെഹ്ര പറഞ്ഞു. പ്രതികള്‍ക്ക് നക്‌സല്‍ ബന്ധമുള്ളതിനാല്‍ കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് വിടാന്‍ ശുപാര്‍ശ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

English summary
The Kollam east police nabbed two persons for possessing black money worth RS 6.5 lakhs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X