കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപമുഖ്യമന്ത്രി പദവി: ചര്‍ച്ചകള്‍ തുടരുന്നു?

  • By Aswathi
Google Oneindia Malayalam News

Kunjalikutty
തിരുവനന്തപുരം: ഉപമുഖ്യമന്ത്രി പദവി സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ വേറും മാധ്യമ സൃഷ്ടി മാത്രമാണെന്നു പറഞ്ഞ് ഒഴിയാന്‍ പറ്റില്ലെന്ന് മന്ത്രി കുഞ്ഞാലികുട്ടി. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അദ്ഭുതപ്പെടുത്തിയെന്നും യുഡിഎഫ് യോഗത്തില്‍ ലീഗ് നേതാക്കള്‍ പറഞ്ഞു. പ്രശ്‌നങ്ങളെ ഗൗരവ ബുദ്ധിയോടെ സമീപിക്കണമെന്ന് സോഷ്യലിസ്റ്റ് ജനതയും ആവശ്യപ്പെട്ടു. ഇതോടെ രമേശ് ചെന്നിത്തലയുടെ മന്ത്രി പദവി സംബന്ധിച്ച പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണതയിലേക്ക് പോവുകയാണ്.

ഉപമുഖ്യമന്ത്രി പദവി സംബന്ധിച്ചും ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട് എന്നത് നിഷേധിക്കുന്നില്ല. പക്ഷേ ചര്‍ച്ചകള്‍ പൂര്‍ത്തിയായില്ല എന്ന് മുഖ്യമന്ത്രി ഇതിന് മറുപടിയെന്നോണം യോഗത്തെ അറിയിച്ചു. എന്ത് തീരുമാനം എടുക്കുന്നതിനു മുമ്പും യുഡിഎഫില്‍ ആലോചിക്കുമെന്നും കൂട്ടായ ചര്‍ച്ചയിലൂടെ മാത്രമെ തീരുമാനമുണ്ടവുകയുള്ളു എന്നും യോഗത്തിനു ശേഷം കണ്‍വീനര്‍ പിപി തങ്കച്ചന്‍ വ്യക്തമാക്കി.

അതേ സമയം ഉപമുഖ്യമന്ത്രി പദവി സൃഷ്ടിക്കപ്പെടുകയാണെങ്കില്‍ അത് ലീഗിന് തന്നെ വേണമെന്നാണ് പാര്‍ട്ടി സെക്ട്രട്ടറിയേറ്റിന്റെ തീരുമാനം. ഗണേഷ് കുമാറിനെ മന്ത്രി സഭയിലേക്ക് തിരിച്ചെടുക്കുന്ന കാര്യത്തില്‍ യുഡിഎഫിന് ഒപ്പം നില്‍ക്കുമെന്നും ലീഗ് വ്യക്തമാക്കി.

ഗണേഷ് കുമാറിനെ മന്ത്രി സഭയിലേക്ക് തിരിച്ചെടുക്കുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. ഗണേഷ് രാജി വച്ചപ്പോഴുണ്ടായ ഒഴിവ് നികത്താനുള്ള ചുമതല മുഖ്യമന്ത്രിക്കാണ്. ആ ഒഴിവിലേക്ക് ഗണേഷിനെ തന്നെ നിയമിക്കണമെന്നാണ് ബി ഗ്രൂപ്പിന്റെ ആവശ്യം. ഇതു സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് തങ്കച്ചന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇതു സംബന്ധിച്ച് ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് യുഡിഎഫില്‍ സംഭവിക്കുന്നതും സംഭവിച്ചു കൊണ്ടിരിക്കുന്നതും ഇനി സംഭവിക്കാന്‍ പോവുന്നതും എല്ലാം നല്ലതിനാണെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.

English summary
Muslim League opposes KPCC president Ramesh Chennithala's induction Deputy Chief Minister post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X