Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി ലീന മരിയ പോളിന് മോഷണക്കേസിലും ബന്ധം

ദില്ലി: അറസ്റ്റിലായ മലയാളം സിനിമാനടി ലീന മരിയ പോളിന് മോഷണക്കേസുകളുമായും ബന്ധമുണ്ടെന്ന് പോലീസ് സൂചനകള്‍ നല്‍കി. ലീനയും കാമുകനും ഉപയോഗിച്ചിരുന്ന ആഡംബരകാറുകള്‍ മോഷ്ടിച്ചതാണ് എന്നാണ് പോലീസ് സംശയിക്കുന്നത്. ഒന്‍പതോളം ആഡംബരകാറുകളാണ് പോലീസ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.

എന്നാല്‍ ആ കാറുകളുടെ നമ്പറുകള്‍ വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതാണ് ഈ കാറുകള്‍ മോഷ്ടിച്ചവയാകാമെന്ന നിഗമനത്തിലേക്ക് പോലീസിനെ നയിച്ചത്. മാത്രമല്ല ചെന്നൈയിലെ ബാങ്ക് തട്ടിപ്പില്‍ നിന്നും ഇവര്‍ക്ക് കിട്ടിയ പണം ഇത്തരം കാറുകള്‍ വാങ്ങാന്‍ മതിയാകില്ല എന്നും പോലീസ് കരുതുന്നു.

leena maria paul

ചെന്നൈ ബാങ്കില്‍ നിന്നും ഇരുവരും ചേര്‍ന്ന് വന്‍തുക വായ്പയുടെ പേരില്‍ തട്ടിയെടുത്തിരുന്നു. ബാലാജി ഐഎഎസ് ഉദ്യോഗസ്ഥനാണെന്നും മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ അടുത്തയാളാണെന്നും പറഞ്ഞാണ് ഇവര്‍ ചെന്നൈയിലെ ബാങ്കില്‍ നിന്നും പണം തട്ടിയത്.

ലീന മരിയ പോള്‍ മലയാളം ഉള്‍പ്പെടെ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലിനോടൊപ്പം റെഡ് ചില്ലീസ് എന്ന ചിത്രത്തിലംു ലീന വേഷമിട്ടിരുന്നു. ദില്ലിയിലെ ഫാംഹൗസില്‍ ലീനയും കാമുകനായ ബാലാജിയും ഒളിച്ചുതാമസിച്ചുവരികയായിരുന്നു. അറസ്റ്റിനിടെ ലീനയുടെ കാമുകന്‍ ബാലാജി ഓടിരക്ഷപ്പെട്ടിരുന്നു. ബാലാജിയെ കണ്ടെത്താനുളള ശ്രമത്തിലാണ് പോലീസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+