കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെക്കി അയല്‍വാസിയുടെ വീട്ടില്‍ തുങ്ങി മരിച്ചു

Google Oneindia Malayalam News

ബാംഗ്ലൂര്‍: സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ 26കാരന്‍ അയല്‍വാസിയുടെ വീട്ടില്‍ തൂങ്ങിമരിച്ചു. ബാംഗ്ലൂരിലെ ആര്‍എച്ച്ബി കോളനിയിലാണ് സംഭവം. തമിഴ്‌നാട്ടില്‍ നിന്നുള്ള പുഷ്പരാജ്(26)ആണ് മരിച്ചത്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. എങ്കിലും സ്‌നേഹബന്ധം തകര്‍ന്നതായിരിക്കാം മരണകാരണമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. കൂട്ടുകാര്‍ നല്‍കിയ വിവരമനുസരിച്ച് ഇയാള്‍ക്ക് ഒരു പെണ്‍കുട്ടിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു.

ഒരു വീടിന്റെ രണ്ടാം നിലയിലാണ് പുഷ്പരാജ് രണ്ട് കൂട്ടുകാരോടൊപ്പം താമസിച്ചിരുന്നത്. താഴെ താമസിക്കുന്ന വെലായുധം എന്ന കൂട്ടുകാരന്‍ നാട്ടിലേക്ക് പോകുമ്പോള്‍ താക്കോല്‍ പുഷ്പരാജിന് നല്‍കിയതായിരുന്നു.

വെലായുധത്തിന്റെ കൂട്ടുകാരന്‍ ബാംഗ്ലൂരിലെത്തിയപ്പോള്‍ താമസിക്കുന്നതിനുവേണ്ടി വീട്ടിലെത്തിയപ്പോഴാണ് പുഷ്പരാജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എത്ര വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് കൂട്ടുകാര്‍ വെലായുധത്തെ വിളിച്ചുവരുത്തുകയായിരുന്നു.

പുഷ്പരാജിന്റെ കുടുംബത്തിനും മരണകാരണത്തെ കുറിച്ച് വ്യക്തമായ വിവരമില്ല. ഒമ്പതു മാസമായി ഇയാള്‍ വീട്ടിലേക്ക് പോയിട്ടില്ല. ഒരു മാസമായി വീട്ടിലേക്ക് വിളിച്ചിട്ട്. പ്രശ്‌നങ്ങളൊന്നും വീട്ടുകാരോട് പറയുന്ന സ്വഭാവക്കാരനല്ല-സഹോദരന്‍ ശക്തിവേല്‍ അറിയിച്ചു.

പണത്തിന് ഏറെ ആവശ്യമുള്ളതായി തോന്നിയിട്ടുണ്ട്. നാലു മാസം മുമ്പ് 70000 രൂപ ആവശ്യപ്പെട്ട് കൊണ്ട് ഫോണ്‍ വിളിച്ചിരുന്നു. 50000 രൂപ എക്കൗണ്ടിലിട്ടുകൊടുക്കുകയും ചെയ്തു-അടുത്ത ബന്ധുവായ അമ്പഴകന്‍ അറിയിച്ചു.

English summary
Pushparaj, a software engineer with a leading IT firm, was found hanging from the ceiling fan at his neighbour's house on Thursday morning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X