വരന് നിറംപോര; വധു മണ്ഡപത്തില്‍ കാലുമാറി

വിവാഹം താലികെട്ടല്‍ വരെ എത്തിയെങ്കിലും കല്യാണപ്പെണ്ണ് ആദ്യമായി ചെക്കനെ കാണുന്നത് മണ്ഡപത്തില്‍ വെച്ചാണ്. കണ്ടതും ചെറുക്കന് കറുപ്പ് കൂടിപ്പോയി എന്ന് പറഞ്ഞ് കല്യാണത്തില്‍ നിന്നും പിന്മാറുകയും ചെയ്തു.
താലികെട്ടുന്നതിന് തൊട്ടുമുന്‍പായിരുന്നു വിവാഹത്തിന് ഒരുക്കമല്ലെന്ന് പറഞ്ഞ് വധു പൊട്ടിത്തെറിച്ചത്. വധൂവരന്മാരുടെ കുടുംബങ്ങള്‍ അടക്കം കല്യാണത്തിനെത്തിയവരെല്ലാം നോക്കിനില്‍ക്കെയായിരുന്നു വധു കാര്യം പറഞ്ഞത്.
വധുവിനോട് വീട്ടുകാര്‍ സംഭവം പറഞ്ഞ് മയപ്പെടുത്താന്‍ നോക്കിയെങ്കിലും ഒന്നും ഫലവത്തായില്ല. വരന്റെ വീട്ടുകാരുടെ പ്രതികരണം ഭയന്ന് പോലീസിനെ വിളിച്ചാണ് കല്യാണപ്പെണ്ണും ബന്ധുക്കളും സംഭവസ്ഥലം വിട്ടത്.












Click it and Unblock the Notifications