എരുമയ്ക്കും അയിത്തം, ബാലികയെ മുക്കി കൊന്നു
ഹിസാര്‍: എരുമയ്ക്ക് പുറം ചൊറിഞ്ഞപ്പോള്‍ മതിലില്‍ ഉരസിയത് വീട്ടുടമയ്ക്ക് പിടിച്ചില്ല. കാരണം ദളിതന്റെ എരുമയാണ് മതിലില്‍ ഉരസിയത്. അശുദ്ധമാക്കിയ എരുമയോടുള്ള കലിപ്പ് 12കാരിയായ പെണ്‍കുട്ടിയോടാണ് തീര്‍ത്തതെന്ന് മാത്രം. കുപിതനായ വീട്ടുടമ ദളിത് പെണ്‍കുട്ടിയെ തൊട്ടടുത്ത വെള്ളക്കെട്ടില്‍ മുക്കി കൊന്നു. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ ബന്‍ഭോരി ഗ്രാമത്തിലാണ് സംഭവം. മുന്നി എന്ന പെണ്‍കുട്ടിയാണ് അയിത്തത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത്.
രാകേഷ് കുമാര്‍ എന്ന രാകയാണ് പെണ്‍കുട്ടിയെ വെള്ളത്തിലേക്ക് തള്ളിയിട്ടതെന്ന് മുത്തച്ഛന്‍ രാം കുമാര്‍ പോലിസിനു നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. എരുമകള്‍ക്ക് വെള്ളം കുടിയ്ക്കുന്നതിനുവേണ്ടിയാണ് തടാകത്തിനടുത്ത് പോയത്. ഉടന്‍ തന്നെ സ്ഥലം കാലിയാക്കണമെന്നായിരുന്നു 24കാരനായ രാകേഷിന്റെ ഉത്തരവ്. ഇതു അനുസരിക്കാത്തതിനെ തുടര്‍ന്നായിരുന്നു വെള്ളത്തിലേക്ക് തള്ളിയിട്ടത്.
മുന്നി എരുമകളെയും കൊണ്ട് എല്ലാ ദിവസവും തടാകത്തിനരികെ പോകുന്നതാണ്. വൈകുന്നേരം രാകേഷിന്റെ ചുമരില്‍ എരുമ പുറം ഉരസിയതാണ് യുവാവിനെ വിറളി പിടിപ്പിച്ചത്.












Click it and Unblock the Notifications