കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉറക്കമില്ലാതെ ശ്രീശാന്ത്; എട്ടുകിലോ കുറഞ്ഞു

Google Oneindia Malayalam News

ദില്ലി: ഒത്തുകളി കേസില്‍ തിഹാര്‍ ജയിലിലായ മലയാളി താരം ശ്രീശാന്തിന് രണ്ടാഴ്ചത്തെ ജയില്‍വാസം കൊണ്ട് കുറഞ്ഞത് എട്ടുകിലോ തൂക്കം. ദില്ലി പോലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ 84 കിലോഗ്രാം തൂക്കമുണ്ടായിരുന്ന ശ്രീശാന്ത് കഴിഞ്ഞ ദിവസം 76 കിലോയായി കുറഞ്ഞു.

ജയിലില്‍ ഉറക്കമില്ലായ്മയും പിടിക്കപ്പെട്ടതിന്റെ സമ്മര്‍ദ്ദവുമാണ് ക്രിക്കറ്റ് താരത്തെ അലട്ടുന്നത്. കോണ്ടാക്ട് ലെന്‍സ് വെക്കാന്‍ കഴിയാതിരുന്നതിനാല്‍ കടുത്ത തലവേദനയും ശ്രീശാന്തിന് അനിഭവപ്പെട്ടിരുന്നത്രേ. കഴിഞ്ഞ ദിവസം ജയിലില്‍ കാണാനെത്തിയ സഹോദരന്‍ ദീപു ശ്രീശാന്തിന് കോണ്ടാക്ട് ലെന്‍സ് കൊടുത്തത്.

sreesanth

പ്രത്യേക പരിഗണനയൊന്നും കിട്ടാതെയാണ് ശ്രീശാന്ത് ജയിലില്‍ കഴിയുന്നത്. നടക്കാനും മരച്ചുവട്ടില്‍ ഇരിക്കാനും മറ്റും ജയിലധികൃതര്‍ ശ്രീശാന്തിനെ അനുവദിക്കുന്നുണ്ട്. കൂടെ അറസ്റ്റിലായ ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പമാണ് ശ്രീശാന്തിനെയും പാര്‍പ്പിച്ചിരിക്കുന്നത്.

അതേസമയം സഹതവുകാരില്‍ നിന്നും വി ഐ പി പരിഗണനയാണ് ശ്രീശാന്തിന് ലഭിക്കുന്നതത്രെ. സഹതടവുകാര്‍ ക്രിക്കറ്റ് താരത്തെ അടുത്തുകിട്ടുമ്പോഴൊക്കെ ഓട്ടോഗ്രാഫിനായി അടുത്തുകൂടാറുണ്ട്. തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും താന്‍ തെറ്റുതിരുത്തി തിരിച്ചുവരും എന്നുമാണ് ശ്രീശാന്തിന് തന്നെ കാണാനെത്തുന്നവരോടെല്ലാം പറയാനുള്ളത്.

ജൂണ്‍ നാലിന് ശ്രീശാന്തിന്റെ കസ്റ്റഡി കാലാവധി അവസാനിക്കും. അന്ന് ശ്രീശാന്തിന് ജാമ്യം ലഭിച്ചേക്കും എന്നാണ് കരുതുന്നത്.

English summary
Reports said Sreesanth spends sleepless night in Tihar jail, lost 8 kilo weight in 12 days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X