കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്തില്‍ നിന്നെത്തിയവര്‍ ദില്ലിയില്‍ കുടുങ്ങി

  • By Aswathi
Google Oneindia Malayalam News

Kuwait
ദില്ലി: സ്വദേശി വല്‍ക്കരണത്തിന്റെ പേരില്‍ മതിയായ രേഖകളില്ലെന്നാരോപിച്ച് കുവൈത്തില്‍ നിന്ന് മടക്കി അയച്ച 25 മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ ദില്ലിയില്‍ കുടുങ്ങി കിടക്കുന്നു. വിസ ലംഘനത്തിന്റെ പേരില്‍ ഒരാഴ്ച്ചയിലേറെ ജയിലിലായിരുന്ന ഇവരെ കുവൈത്ത് പൊലീസ് വിമാനം കയറ്റി അയക്കുകയായിരുന്നു. വ്യാഴാഴ്ച്ച ഉച്ചയോടെ ദില്ലിയില്‍ വിമാനമിറങ്ങിയ ഇവര്‍, ഭക്ഷണം കഴിക്കാന്‍ പോലും കയ്യില്‍ കാശില്ലാതെ ദില്ലിയില്‍ കുടുങ്ങി കിടക്കുകയാണ്.

നാട്ടിലേക്ക് പോവാന്‍ വിമാനത്താവളത്തിലെത്തിയവരെയും ജോലിസ്ഥലത്തുള്ളവരെയും ബലമായി പിടിച്ച് ജയിലിലടയ്ക്കുകയായിരുന്നു എന്നാണ് ആരോപണം. ഇവരുടെയെല്ലാം ഫോണുകളും കുവൈത്ത് പൊലീസ് പിടിച്ചെടുത്തതിനാല്‍ ബന്ധുക്കെളെ വിവരമറിയിക്കാനും കഴിഞ്ഞില്ല. 20,000 ത്തോളം ഇന്ത്യക്കാര്‍ ഇപ്പോഴും കുവൈത്ത് ജയിലില്‍ കഴിയുകയാണെന്നും ഇവരെ രക്ഷിക്കാന്‍ ഇന്ത്യന്‍ എംബസി ശ്രമിക്കുന്നില്ലെന്നും തിരിച്ചെത്തിയവര്‍ പറഞ്ഞു.

വാര്‍ത്തകളിലൂടെ വിവരമറിഞ്ഞ സംസ്ഥാന പ്രവാസികാര്യ മന്ത്രി കെസി ജോസഫ് ദില്ലിയില്‍ കുടുങ്ങി കിടക്കുന്നവരെ എത്രയും പെട്ടന്ന് നാട്ടിലെത്തിക്കാനുള്ള നടപടി കൈക്കൊള്ളുമെന്ന് അറിയിച്ചിട്ടുണ്ട്. കുവൈത്ത് എംബസി വിവരം അറിയിക്കാതിരുന്നത് നിര്‍ഭാഗ്യകരമെന്ന് അദ്ദേഹം പറഞ്ഞു.

പത്ത് വര്‍ഷത്തിനുള്ളില്‍ കുവൈറ്റില്‍ സ്വദേശി വത്കരണം നടപ്പാക്കുമെന്ന് കുവൈത്ത് തൊഴില്‍ മന്ത്രി നേരത്തെ അറിയിച്ചിരുന്നു.

English summary
25 Keralites trapped in Delhi airport when government of Kuwait arrested have been send back India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X