സ്വര്‍ണ വില പവന് 320 രൂപ കൂടി

രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില വര്‍ധിച്ചതാണ് കേരളത്തിലും വില വര്‍ധിക്കാന്‍ കാരണമായത്. സ്വര്‍ണ വില കുറഞ്ഞതോടെ നിക്ഷേപകര്‍ വന്‍ തോതില്‍ സ്വര്‍ണം വാങ്ങിയത് വിപണിയില്‍ സ്വര്‍ണത്തിന് ഡിമാന്റ് കൂടാന്‍ കാരണമായി. ഇതും സ്വര്‍ണ വില കൂടാന്‍ കാരണമായി. ഈ മാസം 24 മുതല്‍ വ്യാഴാഴ്ച വരെ മാറ്റമില്ലാതെ തുടര്‍ന്നതിനു ശേഷമാണ് വെള്ളിയാഴ്ച വീണ്ടും സ്വര്‍ണ വില കുതിച്ചുയര്‍ന്നത്.
ഈ മാസം സ്വര്‍ണ വ്യാപാരം ആരംഭിച്ചത് 20,520 രൂപയില്‍ നിന്നുമാണ്. പക്ഷേ മാസം പാതി കടക്കുമ്പോഴേക്കും ഭീമമായാ ഇടിവാണ് സ്വര്‍ണ വ്യാപാര രംഗത്തുണ്ടായത് . അക്ഷയ ത്രിതീയയ്ക്ക് ശേഷം ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് സ്വര്‍ണ വില എത്തിയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 24,240 രൂപയാണ് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.


Click it and Unblock the Notifications