Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനക്കേസിലെ പ്രതിക്കെതിരെ പരാതിയുമായി ഭാര്യ

Rape-complain
നാഗ്പൂര്‍: പീഡനക്കേസില്‍ പ്രതിയായ ഭര്‍ത്താവിനെതിരെ പരാതിയുമായി വീട്ടമ്മ സ്റ്റേഷനില്‍. നാഗ്പൂരിലാണ് സംഭവം. മാനസിക നില തകരാറിലായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലെ വില്ലനായ ഭര്‍ത്താവ് ജീതേന്ദ്ര ജംഗനെതിരെയാണ് പരാതിക്കാരിയെയും കൂട്ടി ഛായ എന്ന വീട്ടമ്മ പോലീസ് സ്‌റ്റേഷനിലെത്തിയത്.

പോലീസ് സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ : നാഗ്പൂര്‍ നാര റോഡിലെ ശ്രാവഷ്ടി നഗറിലെ 30 കാരിയായ യുവതിയെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഈ സ്ത്രീയുടെ മാനസിക നില തകരാറിലായിരുന്നു. സംഭവം കണ്ട ജീതേന്ദ്രയോട് സ്ത്രീ സഹായം അഭ്യര്‍ത്ഥിച്ചു. അങ്ങനെയാണ് ഇവരെയും കൂട്ടി ജീതേന്ദ്ര സ്വന്തം വീട്ടില്‍ എത്തിയത്.

ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍ ജീതേന്ദ്രയുടെ ഭാര്യ സ്വന്തം വീട്ടില്‍ പോയിരിക്കുകയായിരുന്നു. എന്നാല്‍ വീട്ടിലെത്തിയതും ഇയാളുടെ മട്ടുമാറി. വീട്ടിലേക്ക് തിരിച്ചെത്തിയ ഛായ കണ്ടത് ഈ സ്ത്രീയെ ഉപദ്രവിക്കുന്ന ജീതേന്ദ്രയെ ആണ്. ഉടന്‍തന്നെ ഇവര്‍ ഒച്ചവെച്ച് ആളെ കൂട്ടി. എന്നാല്‍ ഇതിനിടെ ജീതേന്ദ്ര ഓടി രക്ഷപ്പെട്ടു.

തുടര്‍ന്നാണ് സ്വന്തം ഭര്‍ത്താവിനെതിരെ പരാതിയുമായി ഛായ പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചത്. പീഡനത്തിന് ഇരയായ സ്ത്രീക്ക് സ്വന്തം പേരോ, അവരെത്തന്നെയോ തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നും പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+