കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിസിസിഐ സെക്രട്ടറിയും ട്രഷററും രാജിവെച്ചു

Google Oneindia Malayalam News

മുംബൈ: ഐ പി എല്‍ വാതുവെപ്പില്‍ പെട്ട് ആടി ഉലയുന്ന ബി സി സി ഐയെ വിഷമവൃത്തത്തിലാക്കി സെക്രട്ടറിയും ട്രഷററും രാജിവെച്ചു. സ്വന്തം ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഒത്തുകളിച്ചെന്ന് ആരോപണം ഉയര്‍ന്നിട്ടും രാജിക്ക് തയ്യാറാകാത്ത പ്രസിഡണ്ട് എന്‍ ശ്രീനിവാസനെയാണ് സെക്രട്ടറിയും ട്രഷററും തങ്ങളുടെ രാജിയിലൂടെ ഉന്നം വെക്കുന്നത് എന്ന് ഉറപ്പാണ്.

ബി സി സി ഐ സഞ്ജയ് ജഗുദുലെ, ട്രഷറര്‍ അജയ് ഷിര്‍കെ എന്നിവരാണ് ഒത്തുകളി വിവാദത്തെ തുടര്‍ന്ന് സ്ഥാനങ്ങള്‍ രാജിവെച്ചത്. നേരത്തെ വാതുവെപ്പ് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ബി സി സി ഐ പ്രസിഡണ്ട് ശ്രീനിവാസന്‍ രാജിവെക്കണമെന്ന് നാലുപാടുനിന്നും ആവശ്യം ഉയര്‍ന്നെങ്കിലും ശ്രീനിവാസന്‍ രാജിക്ക് തയ്യാറായിരുന്നില്ല.

Ajay Shirke and Sanjay Jagdale

ബി സി സി ഐ അംഗങ്ങളായ രാജീവ് ശുക്ല, കീര്‍ത്തി ആസാദ് തുടങ്ങിയവരും കേന്ദ്ര കായിക മന്ത്രാലയും ശ്രീനിവാസന്റെ രാജി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ രാജി വെക്കാന്‍ തയ്യാറല്ല എന്നും, ആരോപണങ്ങള്‍ നിഷ്പക്ഷമായി അന്വേഷിക്കും എന്നുമായിരുന്നു ശ്രീനിവാസന്റെ നിലപാട്.

ഇവര്‍ക്ക് പുറമേ ബി സി സി ഐയിലെ അഞ്ച് വൈസ് പ്രസിഡണ്ടുമാരും ഉയന്‍ സ്ഥാനമാനങ്ങള്‍ വിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ലോകത്തെ ഏറ്റവും പണക്കൊഴുപ്പുള്ള കായിസംഘടനകളിലൊന്നായ ബി സി സി ഐയുടെ തലപ്പത്ത് സമൂലമാറ്റങ്ങള്‍ ഉണ്ടായേക്കും എന്നാണ് ഇത് നല്‍കുന്ന സൂചന.

English summary
BCCI Secretary Sanjay Jagdale and Treasurer Ajay Shirke resigned from their posts amid match fixing contoversies in IPL 6th season.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X