അവര്‍ പാടുന്നു; മോഡി പ്രധാനമന്ത്രിയാകാന്‍

ദില്ലിയിലെ ഒരു ഗായകസംഘമാണ് മോഡിയെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്താന്‍ ബി ജെ പിയിലെ മുതിര്‍ന്ന നേതാവായ അദ്വാനിയോട് ആവശ്യപ്പെടുന്നത്. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലാണ് 2014 ലോകസ്ഭാ തിരഞ്ഞെടുപ്പില്‍ അദ്വാനി മോഡിക്ക് എതിരാളിയാകരുതെന്ന് ആഗ്രഹിച്ച് ഈ പാട്ടുപരിപാടി നടന്നത്.
ബി ജെ പിയല്ല ഈ പരിപാടിക്ക് പിന്നില്‍ എങ്കിലും പാര്‍ട്ടിക്ക് സംഭവവുമായി തീരെ ബന്ധമില്ല എന്ന് പറഞ്ഞുകൂട. ബി ജെ പിയുടെ അനുബന്ധസംഘടനയായ ഭഗത് സിംഗ് ക്രാന്തി സേനയാണ് നരേന്ദ്രമോഡി പ്രധാനമന്ത്രിയാകാന്‍ വേണ്ടി സംഗീതപരിപാടിയുമായി രംഗത്തെത്തിയിട്ടുള്ളത്.
തേജീന്ദര്‍ പാല്‍ ഭഗ്ഗയാണ് ഭഗത് സിംഗ് ക്രാന്തി സേനയുടെ നേതാവ്. നേരത്തെ കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് അരുദ്ധതി റോയ്, പ്രശാന്ത് ഭൂഷണ്‍, ഗിലാനി തുടങ്ങിയവര്‍ക്കെതിരെ പ്രതിഷേധം നടത്തി വിവാദങ്ങളില്‍ ഉള്‍പ്പെട്ട നേതാവാണ് ഭഗ്ഗ.
എന്നാല്‍ ഇതേത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും ഏറ്റ തിരിച്ചടികളൊന്നും വകവെക്കാതെയാണ് ഭഗ്ഗ നരേന്ദ്രമോഡി ഫാന്‍ ക്ലബ്ബുമായി സജീവമാകുന്നത്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ ഒരുമിക്കുന്ന ഒരുപറ്റം യൂവാക്കളുമുണ്ട് പ്രധാനമന്ത്രിസ്ഥാനത്തേക്ക് മോഡിക്ക് വേണ്ടി രംഗത്ത്.












Click it and Unblock the Notifications