ബോളിവുഡിലേക്ക് ആദ്യത്തെ കാശ്മീരി ഗായിക
മുംബൈ: ഹിന്ദി സിനിമയിലെത്തുന്ന ആദ്യത്തെ കാശ്മീരി വനിതയെന്ന അപൂര്‍വ്വ റെക്കോര്‍ഡിലേക്കാണ് മെഹ്മീദ് സയീദ് കണ്ണുവയ്ക്കുന്നത്. വിലക്കുകളും എതിര്‍പ്പുകളും അവഗണിച്ചാണ് കാശ്മീരില്‍ നിന്നുള്ള ഈ 27കാരി തന്റെ ബോളിവുഡ് സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നത്.
നേരത്തെ ഒരു സിനിമയില്‍ മെഹ്മദ് സയ്യിദ് പാടിയെങ്കിലും സാങ്കേതിക കാരണങ്ങള്‍ കൊണ്ട് അത് വെളിച്ചത്തുവന്നില്ല. എന്നാല്‍ വീണ്ടും ഒരു ശ്രമം ബോളിവുഡിന്റെ ഗ്ലാമര്‍ രംഗത്ത്് നോക്കാനാണ് മെഹ്മദിന്റെ തീരുമാനം.

രണ്ട് പാട്ടുകളാണ് ചിത്രത്തില്‍ മെഹ്മദിന്റേതായി ഉണ്ടാകുക. ശ്രീനഗറില്‍ വെച്ചാണ് സിനിമസംഘം തന്നെ കണ്ടതെന്നും പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ താന്‍ ഉടന്‍തന്നെ മുംബൈയിലേക്ക് തിരിക്കുമെന്നും ഡി എന്‍ എയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മെഹ്മദ് പറഞ്ഞു.
2004ല്‍ കാശ്മീരി ആല്‍ബത്തില്‍ പാടിയാണ് രാഷ്ട്രീയനേതാവിന്റെ മകള്‍ കൂടിയായ മെഹ്മദ് പാട്ടിന്റെ ലോകത്തെത്തുന്നത്. സൂപ്പര്‍ ഹിറ്റായ ഈ ആല്‍ബത്തിന് പുറമെ 100ലധികം ആല്‍ബങ്ങളില്‍ മെഹ്മദ് പാടിയിട്ടുണ്ട്.
2011 ല്‍ അമ്മയുടെ മരണത്തോടെ സംഗീതലോകത്തോടി താല്‍പര്യം നഷ്ടപ്പെട്ട മെഹ്മദ് ബോളിവുഡിലെ അവസരത്തോടെ പാട്ടിന്റെ ലോകത്ത് സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്.












Click it and Unblock the Notifications