ഇന്‍ഫോസിസില്‍ ചെയര്‍മാനായി മൂര്‍ത്തി മടങ്ങിയെത്തി

വിരമിച്ച് രണ്ടു വര്‍ഷത്തിനു ശേഷം തിരിച്ചെത്തുന്ന മൂര്‍ത്തിക്ക് അടുത്ത അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. എക്‌സിക്യുട്ടീവ് അസിസറ്റന്റായി സഹായത്തിന് മകന്‍ രോഹന്‍ മൂര്‍ത്തിയും നാരായണ മൂര്‍ത്തിക്ക് ഒപ്പമുണ്ടാവും. കമ്പനിയുടെ എംഡിയും സിഇഒയുമായി എസ് ബി ഷിബു ലാല്‍ തന്നെ തുടരും. നാരായണ മൂര്‍ത്തിയെ തിരികെ കൊണ്ടു വരുന്നത് പ്രതിസന്ധിയിലായ കമ്പനിയെ കരകയറ്റുക എന്ന ഉദ്ദേശത്തോടെയാണെന്നാണ് സൂചന.
ഇന്‍ഫോസസിന്റെ സഹസ്ഥാപകരിലൊരാളായ എന്‍ ആര്‍ നാരായണ മൂര്‍ത്തി 1981 മുതല്‍ 2002 വരെ കമ്പനിയുടെ സിഇഒയും 2002 മുതല്‍ 2011 വരെ ചെയര്‍മാനായും സേവനമനുഷ്ഠച്ച വ്യക്തിയാണ്. മൂര്‍ത്തിയുടെ തിരിച്ചു വരവ് കമ്പനിക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു. ഈ കാലയളവില്‍ മൂര്‍ത്തിയുടെ വാര്‍ഷിക ശമ്പളം ഒരു രൂപയായിരിക്കും.
കെവി കമ്മത്ത് നോണ്‍ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നിറങ്ങി ഇഡിപെഡന്റ് ഡയറക്ടറായി ചുമതലയേല്‍ക്കുമെന്നും കമ്പനി അറിയിച്ചു.












Click it and Unblock the Notifications