പെട്രോളിനും ഡീസലിനും വില കൂട്ടി

പെട്രോള്‍- ഡീസല്‍ വില വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം എണ്ണ കമ്പനി അറിയിച്ചിരുന്നു. രൂപയുടെ മൂല്ല്യം കുറഞ്ഞതാണ് വില വര്‍ധിപ്പിക്കാനുള്ള കാരണമായി എണ്ണ കമ്പനി പറയുന്നത്. കഴിഞ്ഞ പത്ത് മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിലയില്‍ എത്തിയിരിക്കുകയാണ് രൂപയുടെ മുല്ല്യം. മാര്‍ച്ചില്‍ അവസാനം പെട്രോള്‍ വില കൂട്ടിയതിനു ശേഷം ഡോളറിനെതിരെ രൂപയുടെ മൂല്ല്യം രണ്ടു രൂപ വരെ കുറഞ്ഞിരുന്നു. രൂപയുടെ മൂല്യം ഇടിഞ്ഞത് ഡീസല്‍ വില്‍പനയിലും നഷ്ടം കൂട്ടി
സബ്‌സിഡി എടുത്തുകളയുന്നതിന്റെ ഭാഗമായി പെട്രോള്‍ വിലയില്‍ കുറവ് വന്നാലും ഡീസനിന് 50 പൈസ വര്‍ധിക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. കുത്തനെയുള്ള വിലക്കയറ്റത്തിനൊടുവില്‍ കഴിഞ്ഞ മാര്‍ച്ച് 15ന് പെട്രോളിന് രണ്ടര രൂപയും രണ്ടാഴ്ച്ചയ്ക്ക് ശേഷം 85 പൈസയും കുറച്ചിരുന്നു. മെയ് ഒന്നിന് മൂന്ന് രൂപവരെയും പെട്രോള്‍ വിലയില്‍ കുറവുണ്ടായിരുന്നതും ആശ്വാസമായിരുന്നു












Click it and Unblock the Notifications