കഠിനജോലി വേണമെന്ന് ദത്ത്; ഇല്ലെന്ന് ജയിലധികൃതര്‍

സുരക്ഷാകാരണങ്ങള്‍ പറഞ്ഞാണ് സൂപ്പര്‍താരത്തെ കഠിനമായ ജോലികള്‍ ചെയ്യാന്‍ സമ്മതിക്കാത്തത് എന്നാണ് അറിയുന്നത്. സഹതടവുകാര്‍ സിനിമാതാരത്തെ എങ്ങനെ കാണും എന്നതാണത്രെ ജയില്‍ അധികൃതരെ കുഴക്കുന്ന പ്രശ്‌നം. സുരക്ഷാ കാര്യങ്ങള്‍ പരിശോധിച്ച ശേഷം ദത്തിന്റെ അപേക്ഷ പരിഗണിക്കും എന്നും ജയില്‍ വൃത്തങ്ങള്‍ അറിയിച്ചു.
നേരത്തെ തടവിലായിരുന്നപ്പോള്‍ കസേര നിര്‍മിക്കുന്ന ജോലിയായിരുന്നു ദത്തിന് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ കാഴ്ചശക്തിയെ ബാധിക്കുന്നു എന്ന പേരില്‍ ഈ ജോലിയില്‍ നിന്നും തന്നെ ഒഴിവാക്കണം എന്ന് ദത്ത് ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നത്രെ. മുംബൈ ജയിലില്‍ ദത്ത് ഫയല്‍ നിര്‍മിക്കുന്ന ജോലിയാണ് ചെയ്തിരുന്നത്.
1993 ലെ ബോംബെ ബോംബ് സ്‌ഫോടനക്കേസുമായി ബന്ധപ്പട്ട് ദത്ത് ഇനിയും മൂന്നരവര്‍ഷം കൂടി തടവ്ശിക്ഷ അനുഭവിക്കണം. കഴിഞ്ഞ മാസം 22 നായിരുന്നു സഞ്ജയ് ദത്തിനെ പുനെയിലെ യെര്‍വാഡ ജയിലിലേക്ക് മാറ്റിയത്.












Click it and Unblock the Notifications